ലളിത.. ഒരു കാമിനി!!
എന്താ സംശയം ? വിശ്വസിക്കാം, അല്ലെങ്കില്‍
നിനക്കാണ് അല്ലെന്നത് തെളിയിക്കേണ്ട ബാധ്യത. നീ
എന്നെ നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നു.
അല്ല ഏട്ടാ, ഏട്ടനാണ് തെളിയിക്കേണ്ടത്..ഞാന്‍ വിശ്വസിക്കാം.. പക്ഷേ എന്‍റെ ഇഷ്ടമായിരുന്നു ഏട്ടന്‍റെ പരിഗണനയെങ്കില്‍, ഞാന്‍ അതിനുശേഷം ആവശ്യപ്പെട്ട കാര്യവും എന്‍റെ ഇഷ്ടമാണ്.. എന്‍റെ ഇഷ്ടത്തിന് പ്രധാന്യം കൊടുക്കുന്നുവെന്ന് ഏട്ടന്‍
പറയുമ്പോള്‍ അതും നടത്തിത്തരണ്ടേ? എനിക്ക് ആ രണ്ടാഗ്രഹങ്ങളും ഒരുപ്പോലെ എന്‍റെ മനസില്‍ ഉണ്ടായിരുന്നു.
എന്തുകൊണ്ട് ഒന്നുമാത്രം സ്വീകരിച്ചു. അതില്‍ ഒന്നില്‍
മാത്രം ഏട്ടന്‍റെ താല്‍പ്പര്യം ഉണ്ടായത് കൊണ്ടല്ലേ, പറയൂ
ഏട്ടാ.. അല്ലേ ?
എന്‍റെ പെരുവിരലില്‍ നിന്ന് ഒരു തരിപ്പു കയറി, അത്
തലവഴി അങ്ങ് കടന്നുപോയി. ശരീരത്തില്‍ ഒരു മരവിപ്പ്
പോലെ..
പെട്ടന്ന് പറയാന്‍ മറുപടി ഒന്നും കിട്ടുന്നുമില്ല. ഞാന്‍ ഇനി എന്ത് ചെയ്യും.? അന്ന് പെണ്ണുകാണലിന് പോയ അന്നേ എനിക്കനുഭവമുള്ളതാണ്, സൌമ്യമായ ഭാവത്തില്‍ സംസാരിച്ച് ഉത്തരം
മുട്ടിക്കാനുള്ള അസാധ്യമായ കഴിവുള്ള വല്ലാത്ത ഒരു
സാധനമാണ് ഈ ലളിത.
അതേ.. ലളിത ഒരു ഭീകര ജീവിയാണ്.!!
പക്ഷേ, വിട്ടുകൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല.
ലളിതേ, അതാണ് ഞാന്‍ ആദ്യം പറഞ്ഞത്.. വരുംവരായ്കകള്‍ നാം നോക്കേണ്ടതുണ്ട്. ഒരു വീട്ടിലെ
സ്ത്രീക്ക് ഒരു അവിഹിതമുണ്ടാകുന്നത് പോലെയാണോ പുരുഷന് ഉണ്ടാവുന്നത്? രണ്ടും തമ്മില്‍ വ്യത്യാസമില്ലേ ? നീ തന്നെ പറയൂ.
നിന്‍റെ അച്ഛന് ഒരു ബന്ധമുള്ളതായി നാട്ടുകാര്‍
അറിയുന്നു. അല്ലെങ്കില്‍ നിന്‍റെ അമ്മക്ക് ഒരു ബന്ധം
ഉള്ളതായി നാട്ടുകാര്‍ അറിയുന്നു, ഇതില്‍ ഏതാണ്
നിന്‍റെ കുടുംബത്തെ കൂടുതല്‍ നാണം കെടുത്തുക?.
പറയൂ ലളിതേ.. പറയൂ.. ആത്മാര്‍ഥമായി പറയൂ.