ലളിത.. ഒരു കാമിനി!!
പേരിന് വാങ്ങിയ വീട്ടു സാധനങ്ങള്‍ കാറില്‍ത്തന്നെ
വെച്ചു ഞങ്ങള്‍ ബീച്ചിലെ പാറക്കെട്ടുകള്‍ ലക്ഷ്യമാക്കി
നടക്കുമ്പോള്‍ അവള്‍ ഞാന്‍ പറയാന്‍ പോകുന്ന
കാര്യങ്ങള്‍ കേള്‍ക്കാനും അതിന് മറുപടി പറയാനും
മാനസികമായി തയ്യാറെടുത്തപോലെ
അവളുടെ മുഖഭാവത്തിലൂടെ എനിക്ക് തോന്നി.
എന്തൊക്കെയോ ദൃഢ നിശ്ചയം എടുത്തപോലെ ആയിരുന്നു അവളുടെ മുഖത്തെ ആത്മവിശ്വാസം. ആ
ആത്മവിശ്വാസം എന്നെ വല്ലാതെ പരിഭ്രാന്തനാക്കുന്നുമുണ്ടായിരുന്നു.
എങ്ങനെ, എവിടെനിന്ന് പറഞ്ഞു തുടങ്ങും എന്ന് ഞാന്‍
ആലോചിച്ച് നടക്കുകയായിരുന്നു. അവളാണെങ്കില്‍
എന്നോട് ഇങ്ങോട്ട് ഒന്നും മിണ്ടുന്നുമില്ല.
ഞാന്‍ അവളെ എങ്ങനെ ബുദ്ധിപരമായി വശത്താക്കി
കാര്യം കാണാം എന്നാലോചിച്ചു കൊണ്ട് നടക്കവേ
ഞങ്ങള്‍ പാറക്കെട്ടുകള്‍ കയറാന്‍ തുടങ്ങിയിരുന്നു.
അത്യാവശ്യം സ്വകാര്യത കിട്ടുന്ന ഒരു സ്ഥലത്തായി
ഞങ്ങള്‍ രണ്ടുപേരും ഇരുന്നു.
എന്നിട്ടും അവള്‍ ഒന്നും മിണ്ടുന്നില്ല. ഞാന്‍
സംസാരിക്കാത്തത്തില്‍ പരാതി ഒന്നും പറയുന്നുമില്ല.
ഞാന്‍ തുടങ്ങി വെച്ചു..
നീ എന്താ ഒന്നും മിണ്ടാതെ
ഇരിക്കുന്നെ ?
എട്ടനല്ലേ, എന്നോട് സംസാരിക്കണമെന്ന്
പറഞ്ഞത്. ഏട്ടന്‍ സംസാരിക്ക്.. ഞാന്‍ മറുപടി പറയാം.
എന്റെ കണ്ണില്‍ നോക്കി അവള്‍ നല്ല ആത്മവിശ്വാസത്തോടെ അങ്ങനെ പറഞ്ഞപ്പോള്‍
എനിക്കവളോട് ഒന്നും പറയാനുള്ള ശക്തി ഇല്ലാതായ പോലെ അനുഭവപ്പെട്ടു. എങ്കിലും പറയാതിരിക്കാന്‍ കഴിയില്ലല്ലോ.