ലളിത.. ഒരു കാമിനി!!
അവളുടെ ആഗ്രഹമായിരുന്നു അതെന്ന് പറഞ്ഞുകേട്ടപ്പോള്‍ ചെറിയ ഒരു ആശ്വാസമുണ്ടായി.. എങ്കിലും..അവളുടെ ഈ വട്ടിന് ഒരു മറുപുറമുണ്ടെന്നും അത് അത്ര സുഖകരമായിരിക്കില്ലെന്നും ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
എനിക്കത് നേരത്തെ തന്നെ മനസിന്റെ ഉപരിതലത്തില്‍ അറിയാമായിരുന്നുവെങ്കിലും അത് ഒരു തിരിച്ചറിവായി മാറിയിട്ടില്ലായിരുന്നു. എന്നാല്‍ അവളുടെ ഈ ഒരു ആഗ്രഹം , അത് ഭൂതകാലത്തില്‍ നിലനിന്നിരുന്ന, ഇപ്പോള്‍ പ്രസക്തമല്ലാത്ത ഒരു ആഗ്രഹമായിരുന്നിട്ടുകൂടി, അത് കേട്ടപ്പോഴാണ് എന്നില്‍ ഉണ്ടായിരുന്ന അറിവ് ഒരു
തിരിച്ചറിവായി മാറിയത്.
അവളുടെ ഈ ആഗ്രഹം ഇപ്പോള്‍ പ്രസക്തമല്ലെന്ന് പറയുന്നത് സത്യമായിരിക്കുമോ ?
ഇനിയും എന്തൊക്കെ ആയിരിയ്ക്കും അവളുടെ വായില്‍ നിന്നും വരാന്‍ പോകുന്നത് ..
ദൈവങ്ങളെ ശക്തി തരൂ.
സ്വയം നിയന്ത്രിച്ച് കൊണ്ട് ഞാൻ വിളിച്ചു..
ലളിതേ ..
ഉം..?
എനിക്ക്..എനിക്കു കുറച്ചു വെള്ളം വേണം.
അവള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു
‘ഏട്ടോ.. ഞാന്‍ പറഞ്ഞു തുടങ്ങുമ്പോഴേക്കും വെള്ളം കുടിച്ചുപോവുന്ന ആളോട് ഞാന്‍ എങ്ങനെയാ എനിക്ക് പറയാനുള്ളത് മുഴുവന്‍ പറയുന്നെ?
അത് പറഞ്ഞവൾ ചെറുതായി ഒന്ന് കൂലുങ്ങിച്ചിരിച്ചു.
ആ ചിരി കണ്ടു ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിച്ച് വിറക്കുകയായിരുന്നു.