ലേഡീസ് ഹോസ്റ്റൽ
ജോൺ സാമുവൽ സാറിന്റെ ആളാ..
അത് കേട്ടപ്പോൾ മേഴ്സി ഉള്ളാലെ ചിരിച്ചു.
“അപ്പോ.. വി. ഐ.പി യാണ് ..” മേഴ്സി പറഞ്ഞു.
ങാ.. അതെ.. നല്ലൊരു റൂം അലോട്ട് ചെയ്യണം..
അതിനിപ്പോ റും ഒന്നും വേക്കന്റ് അല്ലല്ലോ..
ഉം.. ഏതൊക്കെ റൂമാ.. single occupancy ഉള്ളത്..
അതിപ്പോ.. ലില്ലിയാണ് നല്ലത്.. അവളും ഒരു വി. ഐ പി. ആണല്ലോ.. അവർ തമ്മിൽ സെറ്റായിക്കോളും..
അത് വേണ്ട.. രണ്ട് വി.ഐ.പികൾ ഒന്നിച്ചാൽ അതിന്റെ നഷ്ടം നമുക്കാ..
എങ്കിൽ ഒരു കാര്യം ചെയ്യാം.. ആമിനയുടെ റൂം ഷെയർ ചെയ്യട്ടേ..
അത് കൊള്ളാം.. അവളാകുമ്പോൾ പ്രശ്നമുണ്ടാകില്ല..
അതെ.. ആമിന പാവമാണെന്നാണോ ചേച്ചി കരുതിയേക്കുന്നേ?
ഒക്കെ എനിക്കറിയാം മേഴ്സി..അവളുടെ ഇടപാടൊക്കെ ഞാനും അറിയുന്നുണ്ട്.. പിന്നെ.. അവൾ നമ്മളുടെ വഴിക്ക് വരുന്നില്ല.. അതിന് മറ്റൊരു കാര്യവുമുണ്ട്.. അവളുടെ കക്ഷികളൊക്കെ നമ്മുടെ കക്ഷികൾ തന്നെ ആണല്ലോ.. പിന്നെ നമ്മൾ വഴി പോകേണ്ട കാര്യവും അവൾക്കില്ലല്ലോ..
ങ്ങാ.. വിചാരിച്ചാൽ അവളെ നമ്മുടെ വഴിക്ക് വരുത്താം.. വരട്ടെ.. അതിനുള്ള സമയമാവട്ടെ..
ങാ.. നീ ആ മുറിയിൽ തന്നെ ഏർപ്പാടാക്കിക്കോ..ഞാനിന്ന് നേരത്തെ പോകുവാ..
ചേച്ചി വീട്ടിലേക്കാ..
ആദ്യം വീട്ടിലേക്ക്.. ഇന്നൊരു മീറ്റിങുണ്ട് .. ഏഴ് മണിക്ക്.. അതിന് മുമ്പൊന്ന് ഫ്രക്ഷാവണം..