”എന്നാലും മോളേ ഇതൊന്നും അല്ലല്ലോ ജീവിതം.. പണമുണ്ടെന്ന് വെച്ച് ഇങ്ങനത്തെ വിശ്യാസങ്ങള്‍ ഒക്കെയുള്ള മണ്ടന്‍മാരോടൊത്ത് സഹിച്ച് ജീവിക്കണോ? ”
” പണത്തിന്റെ കണക്കൊന്നും അങ്ങനങ്ങ് ചുരുക്കല്ലേ.. അച്ചന്‍ തന്നെ സിദ്ധുവിന്റെ കൈയില്‍നിന്നും പലപ്പോഴായി ലക്ഷങ്ങള്‍ കടംവാങ്ങിയില്ലേ.. ഡൈവോഴ്സ് ആയാല്‍ അതൊക്കെ തിരിച്ചുകൊടുക്കാന്‍ ഉണ്ടോ..? പാറമടയിലെ അപ്പുപ്പന് കരളിന്റെ ഓപ്പറേഷന് 35 ലക്ഷം തന്നതും സിദ്ധു അല്ലേ.. ? അത് തിരിച്ചുകൊടുക്കാന്‍ ഉണ്ടോ നിങ്ങളടുത്ത്…?”
”അതൊക്കെ ശരിയാ മോളേ.. എന്നാലും എന്താ പ്രതിവിധി? ”
”ഒന്നുമില്ല അമ്മേ.. ഞാന്‍ വല്ല ട്രെയിനിനും തലവെക്കാം.. വേറെന്ത്?” ലച്ചു അതൂം പറഞ്ഞ് കിടക്കയിലേക്ക് വീണു..
നീലു വല്ലാത്ത വിഷമത്തിലായി.. എന്താ ഒരു വഴി..
എന്തായാലും നാളെ പരിജയക്കാരനായ ഗൈനകോളജിസ്റ്റ് മോഹനന്‍ ഡോക്ടറെ ഒന്ന് കാണാം എന്ന് നീലു ഉറപ്പിച്ചു..
പിറ്റേദിവസ്സം രാവിലെ നീലു ലച്ചുവിനെയും കൂട്ടി മോഹനന്‍ ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു..
സിദ്ധു ചികിത്സിക്കാന്‍ വരാതെ കുഞ്ഞുണ്ടാക്കാനുള്ള മാര്‍ഗങ്ങളൊന്നുമില്ലെന്ന് മോഹനന്‍ ഡോക്ടറും പറഞ്ഞു..
അപ്പോഴാണ് നീലു IVFനെയും കൃത്രിമ ബീജസംങ്കലനത്തെയും പറ്റിയൊക്കെ ചോദിച്ചത്..
എന്നാല്‍ അതിനും വേണം സിദ്ധുവിന്റെ ബീജം അതവന്‍ തരില്ലല്ലോ എന്ന് പറഞ്ഞ് മോഹനന്‍ ഡോക്ടര്‍ കൈമടക്കിയപ്പോളാണ് ലച്ചുവിന്റെ ചോദ്യം.. ”സിദ്ധുവിന്റെ കുട്ടി തന്നെ ആവണമെന്നില്ലല്ലോ.. ഞാന്‍ ഗര്‍ഭിണിയായാല്‍ പോരേ..”
One Response
ഇതിന്റെ ബാക്കി എവിടെ