കുഞ്ഞിക്കാല് – ലച്ചു സിദ്ധുവിന്റെ വീട്ടില്‍നിന്നും വന്നതുമുതല്‍ ഒരു മൂഡോഫ് ആണ്..
സാധാരണ സിദ്ധു ദുബായിയില്‍ നിന്ന് വന്നാല്‍ പിന്നെ ലച്ചു പാറമടയിലേക്ക് വരാറേ ഇല്ല..
ഇതിപ്പോ സിദ്ധു നാട്ടിലുള്ളപ്പോള്‍ എന്താണ് ഇങ്ങനെ ഒരു വരല്‍? നീലു കുറേ ചിന്തിച്ചു.. ചോദിച്ചിട്ടാണെങ്കില്‍ പെണ്ണ് വിട്ടൊന്നും പറയുന്നും ഇല്ല.. സിദ്ധു ചെന്നെയില്‍ പോയപ്പോള്‍ വന്നതാണെന്ന് മാത്രം പറഞ്ഞു.. സിദ്ധു ചെന്നെയില്‍ പോകുമ്പോള്‍ എന്താ ഇവളെ കൊണ്ടുപോവാഞ്ഞത് ?
ഇവര് തമ്മിലെന്തിനോ പിണങ്ങിയിട്ടുണ്ടാകും എന്നാണ് ബാലു പറഞ്ഞത്.. ബട്ട് എന്നാലും എന്തിനാവും..
നീലു വീണ്ടും വീണ്ടും ചോദിച്ചു.. നോ മറുപടി.. ഒന്നുമില്ല അമ്മേ..എന്നുമാത്രം പറയും.. അത് കേട്ടാലറിയാം എന്തോ ഉണ്ടെന്ന്
അവസാനം നീലുവിന്റെ കുറേ ചോദ്യങ്ങള്‍ക്ക് ശേഷം പൊട്ടികരഞ്ഞുകൊണ്ട് ലച്ചു തന്റെ ദുഃഖകാരണം വെളിപെടുത്തി..
ലച്ചു ഗര്‍ഭിണി ആവാത്തതാണ് പ്രശ്നം..
സിദ്ധുവുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു..
നീലു കരുതിയിരുന്നത് ഇപ്പോള്‍ കുട്ടി വേണ്ടെന്ന് കരുതിയതുകൊണ്ടാവും ലച്ചുവിന് കുട്ടി ആവാത്തത് എന്നാണ്..
ലച്ചുവും സിദ്ധുവും ചെറിയ പ്രായം അല്ലേ.. ഇവര് കുട്ടിക്ക് വേണ്ടി നോക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു.. എന്നാലും ഒരു വര്‍ഷം എന്നതൊക്കെ ചെറിയ കാലമല്ലേ.. കല്ല്യാണം കഴിഞ്ഞ് അഞ്ചും പത്തും വര്‍ഷം കഴിഞ്ഞ് കുട്ടികളുണ്ടാകുന്നത് ഒക്കെ സാധാരണമല്ലേ…? അപ്പോ ഈ ചെറിയ പ്രായത്തില്‍ അത് പറഞ്ഞ് വഴക്കിടാന്‍ മാത്രം എന്താണെന്ന് നീലുവിന് മനസ്സിലായില്ല..
One Response
ഇതിന്റെ ബാക്കി എവിടെ