കുട്ടേട്ടത്തിയുടെ കുട്ടൻ
ഓഹോ.. അപ്പോ ഇത് പതിവ് കലാപരിപാടിയാണല്ലേ..
ആ ചോദ്യത്തിലും ദേഷ്യഭാവമാണ് അവന് തോന്നിയത്. അവൾ അവനെ കളിപ്പിക്കുകയാണെന്ന് അവന് മനസ്സിലായില്ല.
എന്തും വരട്ടെ എന്ന് കരുതിക്കൊണ്ട് തന്നെ അവൻ തുടർന്നു..
ചേച്ചി എന്നോട് ദേഷ്യപ്പെടരുത്.. ഞാൻ സത്യമാ പറയുന്നത്.. ചേച്ചിയെ കാണുമ്പോൾ എനിക്ക് നോക്കാതിരിക്കാൻ പറ്റണില്ല.. ഞാൻ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കയാണെങ്കിലും ചേച്ചി അമ്പലത്തിലേക്ക് വരുന്നത് ഞാനറിയും. അത് ചേച്ചി വരുന്നത് കണ്ടിട്ടല്ല.. അല്ലാതെ തന്നെ എന്റെ മനസ്സ് പറയും.. അന്നേരം ചെയ്യുന്ന ജോലി എന്താണെങ്കിലും അത് നിർത്തിവെച്ച് ഞാൻ മുഖമുയർത്തി നോക്കും.. അങ്ങനെ നോക്കുമ്പോൾ ഉറപ്പായിട്ടും ചേച്ചി വരുന്നുണ്ടാവും.. ഒരിക്കലെങ്കിലും അങ്ങനെ നോക്കുമ്പോൾ ചേച്ചിയെ കാണാതിരുന്നിട്ടില്ല..
കൗതുകത്തോട് കൂടിയാണ് കുട്ടിമാളു അത് കേൾക്കുന്നത്.
കുട്ടൻ തുടരുകയാണ്..
ചേച്ചീ.. നമ്മൾ തമ്മിൽ ഒരു മുൻജന്മ ബന്ധമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. അത് ചിലപ്പോ ഭാര്യാ- ഭർത്താക്കന്മാർ തന്നെ ആയിരുന്നിരിക്കാം..
എന്താ നിനക്കങ്ങനെ തോന്നാൻ…
അവൻ പറയുന്നത് ശരിയാണെന്ന തോന്നലിലാണവൾ ചോദിച്ചത്.
അത് ചേച്ചീ.. ചേച്ചിയുടെ സാന്നിദ്ധ്യം കാണാതെ അറിയുന്നത് കൊണ്ട് മാത്രം തോന്നീതല്ല.. എന്റെ സ്വപ്നങ്ങളിൽ ഞാൻ കാണുന്നത് ചേച്ചിയെ മാത്രമാണ്.. അതും ആ സ്വപ്നങ്ങൾ എല്ലാം പ്രണയവും സെക്സും നിറഞ്ഞതുമാണ്..