കുട്ടേട്ടത്തിയുടെ കുട്ടൻ
എന്താ കുട്ടൻ വരാത്തെ.. ഇനി അവൻ വരാതിരിക്കുമോ? അവന്റെ മാനസികാവസ്ത എന്തായിരിക്കും..
താൻ ഗൗരവത്തിൽ സംസാരിച്ചത് കൊണ്ടവൻ ഭയന്നിട്ടുണ്ടാവുമോ?
കുട്ടൻ വരാത്തത് കൊണ്ട് അവളുടെ മനസ്സിലൂടെ ചിന്തകൾ കാടുകേറി.
അവൻ എത്രയും വേഗം വന്ന് ചേരാൻ കൊതിക്കുകയാണവളുടെ മനസ്സ്.
കുട്ടൻ കുട്ടിമാളുവിന്റെ വീടിനടുത്ത് എത്താറായി. അവൻ ഒരിക്കൽ കുട്ടിമാളുവിന്റെ വീട്ടിൽ വന്നിട്ടുണ്ട്. അവളുടെ തൊടിയിൽ ജമന്തിപ്പൂക്കൾ ഒത്തിരി ഉണ്ടായിരുന്നു. ഒരു ദിവസം കുട്ടിമാളു അമ്പലത്തിലേക്ക് പോകുമ്പോ കുട്ടനോട് പൂവിനെക്കുറിച്ച് പറഞ്ഞു..
അന്നവന് പൂവിന്റെ ഷോർട്ടേജും ഉണ്ടായിരുന്നതിനാൽ അന്ന് തന്നെ ആ പൂക്കൾ പറിക്കാൻ അവൻ വന്നു..
അത് കൊണ്ടവന് കുട്ടിമാളുവിന്റെ വീടും പരിസരവുമൊക്കെ അറിയാം.
വീടിന് മുന്നിലുള്ള റബർ തോട്ടത്തിലേക്കവൻ നടന്നു.. തോട്ടത്തിലേക്ക് കടന്നാൽ പിന്നെ ആരുടേയും ശ്രദ്ധയിൽ പെടില്ലെന്ന് അവനറിയാം..
ഇത്തരമൊരു സ്ഥലത്ത് ഒറ്റക്ക് താമസിക്കുന്ന കുട്ടേടത്തിയുടെ ധൈര്യത്തെക്കുറിച്ചും അവനോർത്തുപോയി.
റബർ തോട്ടത്തിന്റെ ഏതാണ്ട് കുറച്ച് ഉള്ളിലേക്ക് ചെന്നപ്പോഴാണ് വീടായത്. പൂമുഖ വാതിൽ ചാരിയിട്ടേ ഉള്ളുവെന്ന് കുറച്ചകലെ വെച്ച്തന്നെ അവന് മനസ്സിലായി.
എന്തായാലും കോളിംങ്ങ് ബെൽ അടിക്കുകയോ പുറത്ത് കാത്ത് നിൽക്കുകയോ വേണ്ട.. ഇനി ഡോറിൽ മുട്ടാതെ അകത്തേക്ക് കേറിവന്നത് എന്തിനാണെന്നെങ്ങാനും കുട്ടേടത്തി ചോദിച്ചാലോ?