കുട്ടേട്ടത്തിയുടെ കുട്ടൻ
“കുട്ടേടത്തി ഇന്ന് വൈകിയല്ലോ..”
എന്ന് പറഞ്ഞുകൊണ്ടാണ് അവൻ പൂജാതട്ട് അവൾക്ക് കൊടുക്കുക.
കുട്ടേടത്തിയെ കാണുമ്പോൾത്തന്നെ കുട്ടനിൽ തുടികൊട്ടുണരും..
പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണത്…
ആ കണ്ണുകളിൽ തിളക്കമേറും.. ചുണ്ടുകൾ ദാഹാദ്രമാകും.
ഭഗവാനർപ്പിക്കാൻ പുഷ്പങ്ങളും ഫലവർഗ്ഗങ്ങളുമടങ്ങുന്ന ഒരു തട്ട് കുട്ടിമാളുവിനായി അവൻ പ്രത്യേകം ഒരുക്കിവെച്ചിരിക്കും. മറ്റുള്ളവർക്ക് കൊടുക്കുന്ന തുട്ടുകളിൽനിന്നും വ്യത്യസ്തമായിരിക്കുമത്.!!
കുട്ടൻ ശരീര സൗന്ദര്യത്തിൽ ശ്രദ്ധാലുവാണ്. നിത്യവും വെളുപ്പിനെ ജിമ്മിൽ പോകുമവൻ. ക്ഷേത്ര നട തുറക്കുന്നത് രാവിലെ 5.30 നാണ്. അതിന് മുന്നേ ജിമ്മിലെ വ്യായാമവും കഴിഞ്ഞ് വീട്ടിലെത്തി കുളിച്ച് സുന്ദരനായിട്ടാണവൻ പൂക്കട തുറക്കുന്നത്.
തന്റെ ശരീരം കണ്ട് മറ്റുള്ളവർ, പ്രത്യേകിച്ചും സ്ത്രീകൾ കൊതിയൂറണമെന്ന ആഗ്രഹത്തോടെ ശരീരത്തിൽ ഒട്ടിക്കിടക്കുന്ന ടീ ഷർട്ടുകളാണ് അവൻ ധരിക്കുന്നത്. പല സ്ത്രീകളും ആർത്തിയോടെ അവന്റെ ശരീരത്തെ ആവാഹിക്കുന്നത് അവൻ കാണാറുണ്ട്. അത്തരമൊരു നോട്ടം കുട്ടേടത്തിയിൽ നിന്നാണ് അവൻ പ്രതീക്ഷിക്കുന്നത്. എന്നാൽ കുട്ടിമാളു ഒരിക്കൽപോലും കുട്ടന്റെ ശരീരത്തെ ശ്രദ്ധിച്ചിട്ടില്ല.
എല്ലാ രാത്രികളിലും അവനും കുട്ടിമാളുവും ഒരുമിച്ചുണ്ടാവും.. അവൻ മുറിയിൽ കയറി വാതിലടച്ചു കഴിഞ്ഞാൽ അവന്റെ കുട്ടേടത്തിയും ആ മുറിയിലേക്കെത്തും.