കുട്ടേട്ടത്തിയുടെ കുട്ടൻ
അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ് കുട്ടിമാളൂ.. സാധാരണ സാരി ഉടുക്കുന്ന അവളിന്ന് സെറ്റും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. അതവളെ പതിവിലേറെ സുന്ദരിയാക്കിയിരുന്നു.
പുളിയിലക്കരയുള്ള നേര്യതും പച്ച ബ്ലൗസുമണിഞ്ഞ് കഴുത്തിൽ നാഗമടത്താലിയുമണിഞ്ഞ് അന്നനടയോടെ അടുത്തുകൊണ്ടിരിക്കുന്ന കുട്ടേടത്തിയെ അമ്പലത്തിനടുത്തുള്ള പൂക്കടയ്ക്കകത്ത് നിന്ന് നോക്കിക്കാണുകയാണ് കുട്ടൻ..
കുട്ടന് 20 വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ.. നല്ല സ്മാർട്ടാണവൻ.. വളരെ നല്ല പെരുമാറ്റമാണവന്റേത്.
പൂക്കടയിൽ ഭക്ത വനിതകൾ ഒത്തിരി വരാറുണ്ട്. അവരിൽ കുട്ടന്റെ സമപ്രായക്കാരായ സുന്ദരികൾവരെയുണ്ട്.. അവരെ ആരേയും കുട്ടൻ ആഗ്രഹത്തോടെ നോക്കാറില്ല. എന്നാൽ കുട്ടിമാളുവിനോട് അവനങ്ങനെയല്ല.. അവളെ കാണുമ്പോൾ അവന്റെ മനസ്സിൽ മോഹങ്ങളുണരും.. അത് തെറ്റാണോ എന്നവൻ ചിന്തിക്കുമ്പോൾ തന്നേക്കാൾ പ്രായമുള്ള സ്ത്രീകളെ ജീവിത പങ്കാളികളാക്കിയ പലരുടെ കഥകളും അവനോർക്കും.. അതോടെ അവന്റെ മനസ്സ് അവന്റെ ചിന്തയെ ശരിവെക്കും.
ഏറെ നേരമായി കുട്ടൻ കുട്ടിമാളുവിനെ വെയ്റ്റ് ചെയ്യുകയാണെന്ന് അവന്റെ നോട്ടത്തിലുണ്ട്. എന്നും കൃത്യമായ സമയത്ത് കുട്ടിമാളു പൂക്കടയിലെത്തും.. ഒന്നോ രണ്ടോ മിനിറ്റിന്റെ വ്യത്യാസമുണ്ടെങ്കിൽ തന്നെ