കുട്ടേട്ടത്തിയുടെ കുട്ടൻ
കൊച്ചുകുട്ടികളോട് അവൾക്ക് പ്രിയമാണ്.. അവരാണ് അവളുടെ കൂട്ടുകാർ. നാട്ടുകാർക്ക് മുന്നിൽ കുട്ടിമാളു കുട്ടിയേട്ടത്തിയാവാൻ പ്രധാന കാരണം കുട്ടികളാണ്.. അവർ വിളിച്ചുവിളിച്ചാണ് എല്ലാവർക്കുമവൾ കുട്ടേട്ടത്തി ആയത്.
കുട്ടേട്ടത്തിയുടെ ഇഷ്ട ദൈവം ശ്രീകൃഷ്ണനാണ്. പ്രണയമില്ലാത്തവളും പുരുഷ വിദ്യേഷിയുമായ കുട്ടിമാളുവിന്റെ ഇഷ്ട ദൈവം ശ്രീകൃഷണനായത് ഒരു വിരോധാഭാസമല്ലേ എന്നാണ് പലരും പറയുന്നത്.
ശ്രീകൃഷണൻ കൂടെയുള്ളത് കൊണ്ടാണ് വേറെ പുരുഷന്മാരോടൊക്കെ കുട്ടിമാളുവിന് താല്പര്യമില്ലാത്തതെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.
നിത്യവും അമ്പലത്തിൽ പോകുന്ന കുട്ടിമാളുവിനെ അമ്പലവഴിയിൽ കാത്ത് നിൽക്കുന്നവരിൽ ചെറുപ്പക്കാർ മുതൽ സീനിയർ സിറ്റിസൺസ് വരെയുണ്ട്.
അടുപ്പിച്ച് ഒരാഴ്ച കുട്ടിമാളുവിനെ കണ്ടില്ലെങ്കിൽ അവൾ മെൻസസ്സായിരിക്കുകയാണെന്ന് അവർക്ക് നല്ല ബോധ്യവുമുണ്ട്.
38 കാരിയായ കുട്ടിമാളുവിനെ കണ്ടാൽ 25 ൽ കൂടുതൽ പറയില്ലെന്ന് വീട്ടിൽ സഹായത്തിന് വരുന്ന നാണിത്തള്ള പറയുമ്പോൾ കുട്ടിമാളു അവരോട് ദേഷ്യം ഭാവിക്കുമെങ്കിലും ആ compliments ൽ സ്വകാര്യമായി കുട്ടിമാളു സന്തോഷിക്കാറുണ്ട്.
കല്യാണമേ വേണ്ട എന്ന് പറയുന്ന കുട്ടിമാളുവിനോട് നാണിത്തള്ള പറയും..
മോളിതൊക്കെ ഇപ്പോ പറയും.. എന്നെങ്കിലും ഒരിക്കൽ ആണിന്റെ ചൂടുംചൂരുമറിയുമ്പോഴാണ് നഷ്ടബോധം ഉണ്ടാവുക.. ഇത്രയും കാലം ഇതൊക്കെ നഷ്ടപ്പെടുത്തിയല്ലോ എന്നപ്പോൾ തോന്നും..