കൊതിമൂത്ത ചേച്ചിമാരും ഞാനും
നേരിയ
ചാറ്റലുണ്ടായിരുന്നതിനാല്‍ പതിവിലും വേഗത്തിലായിരുന്നു അയാളുടെ വരവ്.
ഒരു വളവ് തിരിഞ്ഞതും അൽപ്പം മുന്നിലായി വഴിയരികില്‍ നിന്ന ഒരു കപ്പളം ഒടിഞ്ഞ് വഴിക്കു കുറുകെ വീഴുന്നത് ജോസ് മിന്നായംപോലെ കണ്ടു.
അയാള്‍ ബ്രേക്ക് പിടിച്ചതും ബൈക്കിൻ്റെ ടയറുകളുരഞ്ഞ് പുക വന്നു. വണ്ടി കപ്പളത്തിൻ്റെ മുന്നിലായി ഇരമ്പി നിന്നു.
“നാശം പിടിക്കാൻ..”
വായില്‍ വന്ന പുളിച്ച തെറി വിളിച്ചുകൊണ്ട് ജോസ് ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് ഹെഡ്ലൈറ്റ് ഓഫാക്കാതെ ഇറങ്ങി.
കപ്പളത്തിൻ്റെ തലഭാഗം പിടിച്ചുയര്‍ത്തി റോഡിൻ്റെ ഓരത്തേക്കിടാന്‍ അയാളൊരു ശ്രമം നടത്തി. കപ്പളം നെഞ്ചോളം ഉയര്‍ത്തിപ്പിടിച്ച് അയാള്‍ ഒരു വശത്തേക്കു നീങ്ങി.
അടുത്ത നിമിഷം തൻ്റെ തൊട്ടുമുന്നില്‍ മുഖംമൂടി വച്ച ഒരു രൂപം കണ്ട് ജോസ് ഞെട്ടി.
അടിവസ്ത്രം മാത്രം ധരിച്ച ദേഹമാകെ കരിപുരട്ടിയ ഒരു രൂപം.
അയാളുടെ വായില്‍ ഒരു നീളന്‍ കുഴലുമുണ്ടായിരുന്നു.
ഒന്നേ ജോസ് നോക്കിയുള്ളൂ. കുഴലില്‍ നിന്നും ചീറ്റിത്തെറിച്ച മുളകുവെള്ളം ജോസിൻ്റെ കണ്ണിലേക്കു വീണു.
അസഹ്യമായ നീറ്റലില്‍ അയാള്‍ അലറി.
അടുത്ത നിമിഷം ഒരു കവളംമടലുകൊണ്ട് മുഖമടച്ച് അടികിട്ടിയ ജോസ് നിലത്തേക്ക് വീണു.
ഒറ്റക്കുതിപ്പിന് ജോസിൻ്റെ നെഞ്ചിലേക്ക് കയറിയിരുന്ന് അയാൾ തൻ്റെ മുട്ടമര്‍ത്തി. പിന്നെ പോക്കറ്റിനുള്ളിൽ കയ്യിട്ട് മൊബൈലും പഴ്സുമെടുത്തു..