കൊതിമൂത്ത ചേച്ചിമാരും ഞാനും
പിറ്റേന്നും അതിന്റെ പിറ്റേന്നും കാലിത്തീറ്റയൊക്കെ നല്ലോണം കൊടുത്തു നോക്കിയിട്ടും കറന്നപ്പോള്‍ കിട്ടിയത് നാല് ലിറ്റര്‍ കഷ്ടിച്ച്..
ചന്ദ്രിക നേരേപോയത് രമണിയുടെ വീട്ടിലേക്കാണ്. അവളുടെ കൈയ്യില്‍ നിന്നും സുധയുടെ നമ്പര്‍ വാങ്ങി അവിടെ നിന്നുതന്നെ അവള് സുധയെ വിളിച്ചു…
ചന്ദ്രിക പേടിക്കണ്ട.. നാളെ രാവിലെ മോനെ വിടാം.. അവന് വന്ന് കറന്നു നോക്കട്ടെ..
സുധയുടെ മറുപടി വന്നു.
ചന്ദ്രിക ആശ്വാസത്തോടെയാണ് വീട്ടിലേക്കു മടങ്ങിയത്.
പിറ്റേന്ന് രാവിലെ നാലരയ്ക്കെഴുന്നേറ്റ് കുളിച്ചു വൃത്തിയായി ബ്ലൗസും കള്ളിമുണ്ടുമുടുത്ത് മാറിലൊരു ചെന്തോര്ത്തുമിട്ടുകൊണ്ട് അവള് തൊഴുത്തിലേക്കിറങ്ങി..
അകത്ത് രാവുണ്ണി കൂര്‍ക്കം വലിച്ചുറക്കമാണ്. പുറത്ത് നല്ല തണുപ്പുണ്ട്.. ചന്ദ്രികയുടെ ഉള്ളിലെ ആശങ്കയുടെ തീ കെടുത്താന്‍ ആ തണുപ്പ് പോരാ… അഞ്ച് മണിയായപ്പോളേക്കും മേദിനി തൊഴുത്തെല്ലാം കഴുകി വൃത്തിയാക്കി പശുവിനെയും കുളിപ്പിച്ച് സുധയുടെ മകന് വരുന്നതും കാത്തുനിന്നു..
സമയം അഞ്ചേകാലോടടുക്കുന്നു. ഒരു നിരാശ അവളെ ബാധിച്ചു.. ഇനിയിപ്പൊ അയാള്‍ വരില്ലായിരുക്കും.. തനിയെ കറക്കാം.. ഒരു നെടുവീര്‍പ്പോടെ കിടാവിനെ അഴിച്ചുവിട്ടു കുടിപ്പിച്ച് ചുരത്തി പാലെടുക്കാനുള്ള പാത്രങ്ങളെല്ലാമെടുത്ത് വെച്ചപ്പോളാണ്, താഴെ വഴിയില്‍ ഒരു സൈക്കിള്‍ വെട്ടം കണ്ടത്.. അവളുടെ നോട്ടം അങ്ങോട്ടേക്ക് നീണ്ടു..