കൊതിമൂത്ത ചേച്ചിമാരും ഞാനും
പണ്ട് സ്വന്തം വീട്ടില്‍ പശുക്കറവയുണ്ടായിരുന്ന കാലത്ത് എല്ലാപ്പണിയും അവള്‍ തന്നെയായിരുന്നു ചെയ്തു പോന്നിരുന്നത്. ആ മുന്‍പരിചയത്തിന്‍റെ ബലത്തിലാണു ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടാന്‍ ചന്ദ്രിക തയ്യാറായത്.
നാട്ടിലെ പശു ബ്രോക്കര്‍ തങ്കനാണു പശുവിനെ എത്തിച്ചു കൊടുത്തത്. ദിവസവും പത്തു ലിറ്റര്‍ കിട്ടുമെന്നുള്ള അയാളുടെ കണ്ണുംപൂട്ടിയുള്ള ഉറപ്പിന്‍റെ പുറത്താണു ചന്ദ്രിക നാല്‍പതിനായിരം രൂപയ്ക്ക് പശുവിനെയും കിടാവിനെയും വാങ്ങിയത്.
പിറ്റേന്ന് രാവിലെ നിറപ്രതീക്ഷകളോടെയാണു അവള്‍ പശുവിനെ കറന്നത്. കിട്ടിയത് വെറും നാലു ലിറ്റര്‍ പാല് മാത്രം.. ചന്ദ്രികക്ക് കരച്ചില്‍ വന്നുപോയി..
പശുവിനെ മേടിച്ച രൂപ മുഴുവനും കടംവാങ്ങിയ പൈസയാണ്.. പറ്റിക്കപ്പെട്ടല്ലോന്നോര്‍ത്തപ്പോളുള്ള സങ്കടം വേറേയും..
വൈകിട്ട് അമ്പലത്തില്‍ വെച്ച് രമണിയോട് വിഷമം പറഞ്ഞപ്പോളാണ് രമണിയുടെ കൂട്ടുകാരി സുധ അത് കേള്‍ക്കുന്നത്..
അത് ആദ്യമായിട്ടായത് കൊണ്ടാ.. ഒന്നുരങ്ങു ദിവസം കൂടി നല്ലപോലെ തീറ്റയൊക്കെ കൊടുത്തു നോക്കൂ.. തീറ്റക്കൊപ്പം കാടി വെള്ളവുമൊക്കെ കൊടുക്കണോട്ടോ..എന്നിട്ടും ശരിയായില്ലേ എന്നോടു പറ.. ഞാനെന്‍റെ മോനോട് പറയാം.. അവന്‍ പശുവളര്‍ത്തല്‍ എക്സ്പെര്‍ട്ടാണ്!.
അത് കേട്ടപ്പോൾ ചില്ലറ ആശ്വാസമല്ല ചന്ദ്രികയ്ക്കുണ്ടായത്.