ആരാ നീതു ഇത്രക്ക് മെസ്സേജ് അയക്കാന്‍. നിറയെ boy friends ആയിരക്കും ആല്ലേ?
ഹേയ് അല്ലല്ല.. എന്‍റെ ഒരു കൂട്ടുകരിയുടെതാ, അവള്‍ lover ന്‍റെ കൂടെ കറങ്ങാന്‍ പോയ കാര്യം പറയുവാ. ഞാന്‍ ക്ലാസില്‍ ആണെന്ന് കരുതിയാ അവള്‍ sms അയക്കുന്നെ.
ക്ലാസില്‍ അല്ലെന്നു നീതു പറഞ്ഞില്ലേ?.
ഹേയ് ഇല്ല. ഇപ്പോള്‍ ഓഫ് ആണെന്നാ പറഞ്ഞെ. ക്ലാസ്സ് കട്ട് ചെയ്തു എന്ന് പറഞ്ഞാല്‍ അവള്‍ക്കു doubt അടിക്കും.
ഓഹോ അതെന്താ.. ?
അത് അങ്ങനാ .
നീതുവിന് lover ഒന്നും ഇല്ലേ?
ഇല്ല
അതെന്താ?
പ്രത്യേകിച്ചു ഒന്നും ഇല്ല.
അതു വെറുതെ.. ചുമ്മാ കള്ളം പറയല്ലേ…തന്നെ ലൈന്‍ അടിക്കാന്‍ ആരും വന്നില്ല എന്ന് പറഞ്ഞാല്‍ ഞ്ഞാന്‍ വിശ്വസിക്കില്ല.
അതെന്താ അങ്ങനെ പറഞ്ഞെ?
നീതുനെ കണ്ടാല്‍ ആരെങ്കിലും നോക്കതിരിക്കുമോ?
ഓ പിന്നെ., ഞാന്‍ അത്രക്ക് സുന്ദരിയല്ലേ… വെറുതെ ആക്കല്ലേ മോനേ!
ആ ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലല്ലോ..
ങ്ങും.. . ങ്ങും… അവള്‍ ചിരിച്ചുകൊണ്ട് തലയാട്ടി മൂളി
വന്നില്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ… വന്നിട്ടുണ്ട് പക്ഷെ എനിക്ക് അങ്ങനെ ഒന്നും താല്പര്യം ഇല്ല.
എന്‍റെ മനസില്‍ ഇപ്പം ലെഡു അല്ല പകരം ബലൂണ്‍ ആണ് പൊട്ടിയത്. എന്‍റെ കാറ്റു ഏതാണ്ട് പോയ പോലെ ആയി..
പെട്ടെന്ന് അവളുടെ കയ്യില്‍നിന്നും മൊബൈല്‍ തഴെ വീണു..