സഹീറിന്റെ കാമുകി രമ കോഴിക്കോട് കാരത്തിയാ… സഫീറും കോഴിക്കോടെന്നാ.. പഠിക്കുന്ന കാലത്തെ ഉള്ള അടുപ്പമാണ് അവരുടേത്.. രണ്ടു വീട്ടുകാർക്കും ആ relation അറിയാം. അവരെല്ലാവരും അതിന് opposed ആണ്താനും..
സഹീറിനും രമയ്ക്കും അത് പ്രശ്നമല്ല. അവർ രജിസ്റ്റർ മാര്യേജ് ചെയ്യുവാൻ തീരുമനിച്ചിരിക്കുകയാണ്. ഞങ്ങളുടെ കമ്പനി സുഹൃത്തുക്കൾ എല്ലാവരും അതിന് സപ്പോർട്ടീവുമാണ്.
ആകെ ഒരു നീരസം എം.ഡിക്ക് മാത്രമാണ്. cast ആണ് അങ്ങേരുടെ പ്രശ്നം.. സഹീറും രമയും അവരുടെ വ്യക്തിത്വം പണയം വെച്ച് മതം മാറ്റത്തിനൊന്നും തയ്യാറുമല്ല. അത്രയ്ക്ക് Deep ആയിട്ടുള്ള പ്രണയമാണ് അവരുടേത്..
ഒരു ദിവസം, അന്ന് സഹീർ ലീവായിരുന്നു. അശോകിന് അന്നെന്തോ ആവശ്യം ഉണ്ടെന്നും പറഞ്ഞ് അവനും നേരത്തെ പോയിരുന്നു.
എനിക്കാണെങ്കിൽ അന്ന് രാവിലെ മുതൽ വയറിന് ഒരു അസ്വസ്തത തോന്നിയിരുന്നു. ഓഫീസിൽ വന്നിട്ടും രണ്ട് പ്രാവശ്യം ടോയ്ലറ്റിൽ പോവേണ്ടി വന്നു. അതോടെ ആകെ ക്ഷീണവുമായി.
ഉച്ചയായപ്പോൾ half day Leave എടുത്തിട്ട് ഞാൻ ഫ്ളാറ്റിലേക്ക് പോയി.
റൂമിന്റെ കീ മൂവരുടേയും കൈയ്യിലുണ്ട്. അത് house owner തന്നെ ഏടുത്ത് തന്നിട്ടുള്ളതാണ്. കീ ഉള്ളത് കൊണ്ട് അകത്ത് ആളുണ്ടെങ്കിലും ആരും ബെല്ലടിച്ച് വാതിൽ തുറപ്പിക്കാറില്ല. Key ഉപയോഗിച്ച് തുറന്നകത്തേക്ക് കയറുകയാണ് പതിവ്.