കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് എന്റെ ഭാര്യേ ?
അവൻ അവളോട് കൂടുതൽ അടുത്തു.
എന്നെ തൊട്ടാൽ ഞാൻ ഇവിടെ കിടന്നു അലറിവിളിക്കും..!!
ആദ്യരാത്രിയിൽ അങ്ങനെ അലറി വിളിക്കലും കരച്ചിലും ഒക്കെ സ്വാഭാവികമാണെന്ന് എല്ലാവർക്കും അറിയാം..
ഫ്രഷ് ആണെന്ന് വീട്ടുകാർ ഉറപ്പിച്ചോളും !!
എന്നെ തൊട്ടാൽ നിന്നെ കൊല്ലും ഞാൻ !!
ശ്ശെടാ.. നല്ലൊരു ദിവസമായിട്ട് കൊല്ലുന്നതിന്റെയും ചാവുന്നതിന്റെയും കാര്യമാണോ പറയുന്നത്?.
എന്റെ ഭാര്യ ഇങ്ങു വന്നേ..
അവൻ അവളുടെ അടുത്തേക്ക് ചെന്നതും അവൾ സൈഡിൽ വച്ചിരുന്ന പാൽ ഗ്ലാസ് അവന്റെ മുഖത്തേക്ക് എടുത്തൊഴിച്ചതും ഒന്നിച്ചായിരുന്നു..
ചെറു ചൂടോടു കൂടിയ പാൽ അവന്റെ മുഖത്തേക്ക് വീണതും അവനൊന്നു പകച്ചു.
ചെറുതായി പൊള്ളിയ അവൻ മുഖം തുടച്ചു നോക്കിയപ്പോ കട്ടിലിൽ നിന്നും ചാടി ഇറങ്ങി ആപ്പിൾ മുറിക്കാനായി വെച്ചിരുന്ന കത്തി എടുത്തു തന്റെ നേരെ ചൂണ്ടി നിൽക്കുന്ന ഗ്രീഷ്മയെ ആണ് കണ്ടത്.
ഞാൻ പറഞ്ഞതല്ലേടാ പട്ടീ.. എന്നെ തൊടാൻ നോക്കരുതെന്ന്.. ഇനി അടുത്താൽ നിന്നെ കൊന്നിട്ട് ഞാൻ ജയിലിൽ പോകും.. പുറത്തിറങ്ങുന്നത് വരെ എന്റെ നൗഫൽ എന്നെ കാത്തിരിക്കും.. അതെനിക്ക് ഉറപ്പാ..
ഞാൻ അവന്റെ മാത്രം പെണ്ണാ.. ഒരുത്തന്റെ കൂടെ കിടക്കുന്ന ഫോട്ടോ കണ്ടിട്ടും അവളെ ഭാര്യയായി വെച്ചോണ്ടിരിക്കാൻ നാണം ഉണ്ടോടാ തെണ്ടീ നിനക്ക്.. ആണത്തം ഉള്ളവർ അങ്ങനെ ചെയ്യില്ല !!