കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
എന്റെ ആത്മാഭിമാനത്തിന്റെ കാര്യമല്ല ഞാൻ നോക്കുന്നത്.. രണ്ടു കുടുംബങ്ങളുടെ കാര്യമാണ്.
കുടുംബം.. മണ്ണാങ്കട്ട..!! ഓരോരുത്തരും അവരവരുടെ ഇഷ്ടം അനുസരിച്ചാണ് ജീവിക്കേണ്ടത്.. ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ ഇന്നത്തെ കാലത്ത് പെണ്ണുങ്ങളെ കിട്ടില്ല
അതൊക്കെ ശരിയാണ്. പക്ഷേ എല്ലാത്തിനും ഓരോ രീതികൾ ഇല്ലേ?
ഇന്ന് കല്യാണം കഴിച്ചിട്ട് നാളെ ഡിവോഴ്സ് താ എന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ?
നിങ്ങൾ ഏതു കാലഘട്ടത്തിലാ ജീവിക്കുന്നത്? സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്ന ഫോട്ടോ കണ്ടിട്ട്പോലും ഇങ്ങനെ സംസാരിക്കാൻ നിങ്ങൾക്ക് ഉളുപ്പില്ലേ ..? നട്ടെല്ലുള്ള ഏതൊരു ആണും ഇതൊക്കെ കണ്ടാൽ രണ്ട് തല്ലും കൊടുത്ത് ഇറക്കിവിടും.
നീ അതാണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം.. അതറിഞ്ഞു തന്നെയാണ് പ്രകോപിതനാകാതെ ഇരിക്കുന്നത്.. അപ്പുറത്തെ മുറിയിൽ എന്റെ അനിയൻ ഇന്ന് പുതിയ ജീവിതം തുടങ്ങുകയാണ്. ഇവിടെനിന്നും ഒരു സ്വരം ഉയർന്നാൽ അവരുടെ നല്ലദിവസം നശിപ്പിക്കാൻ അത് കാരണമാകും.. ഞാനത് ആഗ്രഹിക്കുന്നില്ല.
ബിനു, റൂമിലുള്ള കസേരയിൽ ഇരുന്നു എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു.
[ തുടരും ]