കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
രണ്ടു പേരും ഒപ്പിട്ടാൽ പെട്ടെന്ന് കിട്ടും.. ഞാൻ അതൊക്കെ അന്വേഷിച്ചു വെച്ചിട്ടാണ് ഇതിന് വന്നത്.
നീ എന്റെ കാര്യം എന്താ ചിന്തിക്കാത്തത്?
ചേട്ടൻ ഇത് കഴിഞ്ഞാൽ ആഫ്രിക്കയ്ക്ക് തിരിച്ചുപോകും. നാട്ടിൽ ഇല്ലാത്തതുകൊണ്ട് ആരും ഇതൊന്നും ഓർക്കുക കൂടിയില്ല. കുറച്ചു കഴിഞ്ഞാൽ വേറെ പെണ്ണിനെ കിട്ടും.. സുഖമായി ജീവിക്കൂ..
ദേ ഇതൊക്കെ കേൾക്കുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത്.. ഞാൻ പറയുന്നത് സമാധാനമായി കേൾക്കൂ.. നീ ഇപ്പോ എന്റെ ഭാര്യയാണ്.. ഇതുവരെ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നടന്നിട്ടുണ്ടോ അതെല്ലാം നമുക്ക് മറക്കാം.. ഇനിയുള്ള ജീവിതം മാത്രം നമുക്ക് ആലോചിച്ചാൽ മതി.. ഞാൻ പോയി രണ്ടു മാസത്തിനുള്ളിൽ ഫാമിലി വിസ റെഡിയാക്കി നമുക്കങ്ങോട്ട് പോകാം.. ഈ ബന്ധങ്ങളൊക്കെ നമുക്ക് മറക്കാവുന്ന കാര്യങ്ങളല്ലേ?
ചേട്ടന് കാര്യം പറഞ്ഞാൽ മനസിലാവില്ലേ? എനിക്കവനെ വേണം..ഞാൻ അവന്റെ മാത്രമാണ്.. കൊറോണ ആയത് കൊണ്ട് മാത്രം അവന് വരാൻ പറ്റാതെ പോയതാ.. അല്ലെങ്കിൽ ഇന്ന് രാത്രി തന്നെ ഞങ്ങൾ മുങ്ങിയേനെ..
അപ്പൊ സ്വന്തം കാര്യം മാത്രം അല്ലേ?
അപ്പോ ഞാൻ ആരായേനെ?
ഇക്കാര്യത്തിൽ അല്പം സെൽഫിഷ് ആണെന്ന് കൂട്ടിക്കോ.. എനിക്ക് എന്റെ ജീവിതമാണ് വലുത്’. നിങ്ങൾക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ, തന്നെ ഒഴിഞ്ഞു പോകട്ടെ എന്ന്കരുതിയാണ് നൗഫൽ ആ വീഡിയോസ് കാണിച്ചത്..