കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
പക്ഷേ, എന്തിന് ഇതുവരെ കാത്തു നിന്നു? നേരത്തെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ ഈ കല്യാണത്തിൽനിന്നും മാറിത്തരുമായിരുന്നല്ലോ..!
ചേട്ടനോട് ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം’.. പക്ഷേ എന്റെ മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു. ഇന്നത്തെ ഈ കല്യാണം നടക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.
അതെന്താണെന്നാണ് എനിക്ക് മനസ്സിലാകാത്തത്?
രേഷ്മയുടെ കല്യാണം നടക്കണമായിരുന്നു. ‘ അവളുടെ ജീവിതം എനിക്ക് പ്രധാനമാണ്.
അപ്പൊ നിന്റെ ജീവിതമോ?
എന്റെ ജീവിതമോ?
എനിക്ക് നൗഫൽ ഉണ്ട്.
ചേട്ടന് വേറെ പെണ്ണ് കിട്ടും !
ഞാൻ ചോദിക്കുന്നത് ഈ വിഷയം നിനക്ക് എന്നോട് നേരത്തെ പറയാമായിരുന്നില്ലേ എന്നാണ്.
ഈ കല്യാണം വരെ എത്താതെ ഈ കാര്യങ്ങൾ നമുക്ക് സോൾവ് ചെയ്യാമായിരുന്നില്ലേ?
എനിക്കങ്ങനെ പറയാൻ പറ്റില്ല.. ഒന്നാമത് നൗഫൽ വേറൊരു മതവിശ്വാസി, ഇതറിഞ്ഞാൽ ഇപ്പൊ ഈ തത്വം പറയുന്ന ചേട്ടൻ തന്നെ രേഷ്മയുടെ കല്യാണം എതിര് പറഞ്ഞേനെ..
ഇനി ഇപ്പൊ എന്ത് ചെയ്യാനാ പ്ലാൻ?
എന്ത് ചെയ്യാൻ?
ചേട്ടൻ എനിക്ക് ഡിവോഴ്സ് തരണം.. എനിക്കവൻ്റെ കൂടെ ജീവിക്കണം.
എത്ര നിസ്സാരമായിട്ടാ നീ ഈ പറയുന്നത്.. ഇത്ര സില്ലിയായി എങ്ങനെ സംസാരിക്കാൻ പറ്റുന്നു ? ഇന്നാ പിടിച്ചോ എന്ന് പറഞ്ഞു കിട്ടുന്ന ഒന്നല്ല ഡിവോഴ്സ്.. അതിന് സമയമെടുക്കും.