കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ഫോണിൽ മെസ്സജ് ടോൺ കേട്ട് ബിനു വാട്സാപ്പ് തുറന്നുനോക്കി. .ഒരു ഫോട്ടോയാണ് .. സുമുഖൻ ആയ ഒരു ചെറുപ്പക്കാരന്റെ മടിയിൽ തലവെച്ച് കിടക്കുന്ന ഒരു യുവതി, മുഖം വ്യക്തമ.ല്ല രേഷ്മയുടെയും ഗ്രീഷ്മയുടെയും മുടിപോലെ ചുരുണ്ടമുടിയാണ്…
ഫോട്ടോ കണ്ടിരിക്കുമ്പോ ഫോണിൽ വീണ്ടും കോൾ വന്നു
ഹലോ ചേട്ടാ ഫോട്ടോ കണ്ടല്ലോ.. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് ഒന്ന് കാണണമെന്ന് പറഞ്ഞത്..
മോനെ.. എന്താ നിന്റെ ഉദ്ദേശം ? ഇതാരാ ? ഫോട്ടോ മോർഫ് ചെയ്തു ബ്ലാക്ക് മെയിലിംഗ് ആണോ ഉദ്ദേശം ? നിനക്ക് ആള് മാറിപ്പോയി !!
എന്റെ പൊന്നുചേട്ടാ ..എന്നെ അത്ര ചീപ്പായി കാണരുതേ.. ചേട്ടന് ഒരു ഉപകാരം ചെയ്യാമെന്ന് കരുതി പറഞ്ഞു എന്ന് മാത്രം. ഒരു അഞ്ചു മിനിറ്റ് മതി.. ഒന്ന് വരൂ.. ഞാൻ ആൻ ബേക്കറിയിൽ ഉണ്ടാകും..
ഏതായാലും എന്താണ് സംഭവം എന്ന് അറിയാൻ ബിനു കാർ എടുത്തു ബേക്കറിയിലേക്കു പോയി.. വീടിന് ഒരു കിലോമീറ്റർ അകലെയാണ് ബേക്കറി.. അവിടെ ചെന്ന് കാറിൽ ഇരുന്നുതന്നെ നോക്കിയപ്പോ മൂന്നോ നാലോ പേര് അവിടെ നിൽക്കുന്നത് കണ്ടു..
പെട്ടെന്ന് കാറിന്റെ അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ വന്നു.
ഫോട്ടോയിലുള്ള ചെറുപ്പക്കാരനല്ല
ബിനുചേട്ടാ..
യെസ് : പറയൂ റഫീഖ് ?
അതേ ഞാനാണ് വിളിച്ചത്.. അകത്തേക്ക് കയറിക്കോട്ടെ ?