കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ഓക്കേ, ബാങ്കിലാണോ ഇപ്പൊ ?
അതെ അങ്കിൾ !
ജോലി എങ്ങനെ പോകുന്നു?
വലിയ കുഴപ്പമില്ലങ്കിൾ.. ഇൻഷുറൻസ് മേഖലയാണ്.. കസ്റ്റമേഴ്സിനെ കിട്ടിയാൽ ടാർഗറ്റ് തികച്ചു , സ്വസ്ഥമാകാം !!
ഞാൻ ജോലിത്തിരക്കിനിടയിൽ ഒത്തിരി ശല്യപ്പെടുത്തുന്നില്ല. ബിജോയിയും രേഷ്മയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചു രേഷ്മയും അവളുടെ അമ്മയും വിളിച്ചു പറഞ്ഞിരുന്നു.
അങ്കിൾ എനിക്ക് രേഷ്മയെ ഇഷ്ടമാണ്.. ഇപ്പോ, തെറ്റില്ലാത്ത ഒരു ജോലി എനിക്കുണ്ട്.
അവളെ എനിക്ക് കല്യാണം കഴിച്ചു തരണമെന്ന് അഭ്യർത്ഥിക്കാൻ ഞാനോ പപ്പയോ അങ്കിളിനെ വിളിക്കാം എന്ന് പറഞ്ഞതാ.. അപ്പൊ രേഷ്മ തന്നെയാണ് പറഞ്ഞത് അവൾ തന്നെ നേരിട്ട് സൂചിപ്പിക്കാമെന്ന്.. അതാ ഞാൻ വിളിക്കാതെ ഇരുന്നത്…
ഇങ്ങനെ ഒരു കാര്യം തുറന്നു പറയാനുള്ള ധൈര്യത്തെ ഞാൻ അംഗീകരിക്കുന്നു. ഇന്നത്തെ കുട്ടികളിൽ കാണുന്ന ഏറ്റവും വലിയ ഗുണമായി എനിക്കിഷ്ടപ്പെട്ട കാര്യവും അതാണ്..
നിങ്ങൾ രണ്ടുപേരും നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞത്, മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ സന്തോഷമാണ് !!
താങ്ക് യു അങ്കിൾ !!
നിങ്ങളുടെ കാര്യം ഓക്കേ.. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്..
എന്താ അങ്കിൾ?
രേഷ്മയുടെ ചേച്ചി ..അവൾ നിൽക്കുമ്പോ എങ്ങനെ കല്യാണം നടത്തും?
അതുപിന്നെ അങ്കിൾ.. തുറന്നു പറയുന്നതിൽ വിഷമം തോന്നരുത്. ഗ്രീഷ്മ ചേച്ചിക്കും ആലോചിക്കൂ ഞങ്ങൾക്ക് കാത്തു നില്ക്കാൻ വയ്യ !!
2 Responses