കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
പിന്നെ, പ്രണയത്തിന്റെ നാളുകൾ. സിനിമ, പാർക്കുകൾ, ബീച്ച്, ഹിൽ സ്റ്റേഷനുകൾ.
പക്ഷേ അവളിൽനിന്നും ഒരു ചുംബനമെങ്കിലും ലഭിച്ചത് വിവാഹം ഉറപ്പിച്ചശേഷം മാത്രം.!!
തങ്ങളുടെ പ്രണയം വീട്ടിൽ അറിയുന്നു. ആദ്യം, ഇരുവീട്ടിലും എതിർപ്പ്, തന്റെ വീട്ടിലെ എതിർപ്പിനെ എങ്ങനെ നേരിടണം എന്ന് തന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.
ഇളയ മകന്റെ എല്ലാ വാശിയും രണ്ടു ദിവസം പട്ടിണി കൂടി കിടന്നപ്പോ അമ്മ ഫ്‌ളാറ്റ് !!
പിന്നെ, പപ്പയെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ഡ്യൂട്ടി അമ്മയുടെ തലയിൽ വെച്ച് കൊടുത്തു..
അമ്മ അത് കൃത്യമായി ചെയ്യുകയും ചെയ്തു .
രേഷ്മയുടെ വീട്ടിൽനിന്നും പോസറ്റീവ് മറുപടി കിട്ടാൻ ആയിരുന്നു ഏറ്റവും ബുദ്ധിമുട്ട്.
അവളുടെ മമ്മി ഒരു കടുംവെട്ട് സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെ അവരെ ഡീൽചെയ്യുക എന്നത് വിചാരിച്ചതിലും ബുദ്ധിമുട്ടായിരുന്നു.
അവളുടെ പപ്പാ ഖത്തറിൽ ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുകയായിരുന്നു..
അവരുടെ പ്രണയം അറിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞ് ബാങ്കിൽ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു കാൾ. വിദേശ നമ്പറാണ്..
ഹലോ..
ബിജോയി അല്ലേ?
അതേ, ആരാ?
ഞാൻ, ജോസഫാണ്.. രേഷ്മയുടെ പപ്പ..
ഗുഡ് ആഫ്റ്റർനൂൺ അങ്കിൾ, വിദേശത്തുനിന്നും കസ്റ്റമേഴ്സിൻ്റെ കോൾ വരാറുണ്ട്. അതുകൊണ്ട് ആരാ എന്ന് മനസിലായില്ല..
2 Responses