കല്യാണ യാത്രയും ഊക്കലും
“എന്നാൽ ഇതിന് ഇംഗ്ലീഷിലെന്താ പറയുന്നത് നിലത്തുനിന്ന് ഒരു ചെറിയ കല്ലെടുത്തു പൊക്കിപ്പിടിച്ചോണ്ട് അവൻ ചോദിച്ചു. സുമിക്കു ചിരി വന്നു. ഇവൻ തമാശാണല്ലോ.
“പേരെന്താ’
“പേരക്കാ, അല്ല സോമൻ’
സുമി പൊട്ടിച്ചിരിച്ചു.
“പേരക്കാ തിന്നിട്ട് ഒത്തിരി നാളായി ബോംബെയിലൊന്നും നല്ല പേരക്കായില്ല.” സുമി പറഞ്ഞു.
“പേരക്കാ വേണമെങ്കിൽ ഞാൻ പറിച്ചോണ്ടു വരാം. ഞങ്ങളുടെ മുറ്റത്തൊരു നല്ല പേരയുണ്ട്. അതു നിറയേ പേരക്കായാ’ സോമൻ പറഞ്ഞു.
“ഓ വേണ്ട നാളെയെങ്ങാൻ ആകട്ടെ’ സുമി പറഞ്ഞു.
“ഇപ്പം കൊണ്ടുവരാം.’
“ആ കാണുന്ന വീടല്ലേ. ഞാനും കൂടെ വരാം.” സുമി പറഞ്ഞു.
ഇവിടെ നിന്ന് ബോറടിക്കുന്നതിലും ഭേദമാ സോമൻ തിരിച്ചു വന്നില്ലെങ്കിൽ അതിലും ബോറാകും.
നല്ല നിലാവുള്ള രാത്രിയായിരുന്നതിനാൽ വെളിച്ചം വേണ്ടായിരുന്നു. അവർ സോമന്റെ വീട്ടിന്റെ അടുത്തെത്തിയപ്പോൾ ഒരുവശത്ത് നിറയേ പേരക്കാപ്പഴവുമായി നിൽക്കുന്ന ഒരു വലിയ പേരമരം.
സോമൻ പെട്ടെന്നതിൽ വലിഞ്ഞു കയറി അഞ്ചാറ്റ് പഴുത്ത പേരക്കാ നോക്കി പറിച്ച് മടിക്കുത്തിലിട്ട് ഇറങ്ങി വന്നു. എന്നിട്ട് രണ്ടു പേരും കൂടി വരാന്തയിൽ കയറിയിരുന്നു പേരക്കാ തിന്നുകൊണ്ട് ഒത്തിരി സംസാരിച്ചു.
സോമൻ ഒറ്റപ്പുത്രനാണെന്നും അപ്പൻ ഗൾഫിലാണെന്നും സുമിയോട് പറഞ്ഞു. അവൻ എട്ടിലാണ് പഠിക്കുന്നത്. ഏറ്റവും വിഷമം ഹിന്ദിയാണ്. അതു കഴിഞ്ഞാൽ ഇംഗ്ലീഷും, സുമിയും ബോംബേയിലേ സ്കൂളിനേപ്പറ്റിയും കൂട്ടുകാരെപ്പറ്റിയുമൊക്കെ പറഞ്ഞു. സുമി അവന്റെ തമാൾ കേട്ട് ഒത്തിരി ചിരിച്ചു. സമയം പോയതറിഞ്ഞില്ല. ഒടുക്കം സുമി പറഞ്ഞു