കല്യാണ യാത്രയും ഊക്കലും
“0.K.” ജിതിൻ തലകുലുക്കി
“ഞാൻ വന്നു വിളിച്ചേക്കാം. ഇവിടെയെങ്ങാനും കാണണം. ഞാൻ പോട്ടെ. എനിക്കിച്ചിരെ പണിയുണ്ട്. എന്നും പറഞ്ഞ് രാജൻ പോയി
രാജേട്ടനോട് സംസാരിച്ചുകൊണ്ടിരുന്ന പ്പോളും, അടുത്തിരിക്കുന്ന മിനിയിലായിരുന്നു ജിതിന്റെ ശ്രദ്ധ.
സുമി മിനിയോട് വളരെ രഹസ്യമായിട്ടെന്തോ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താണെന്നറിയത്തില്ല. മിനിയുടെ മുഖം തുടുത്തു ചുവന്നാണിരിക്കുന്നത്. രാജേട്ടൻ പോയതേ അവിടെ എന്താണ് കഥ എന്നറിയാനായി അങ്ങോട്ട് തിരിഞ്ഞപ്പോഴേക്കും, മിനി ജിതിന്റെ നേരെ തിരിഞ്ഞു.
“ഇതെന്താ ജിതു. ഈ പാവങ്ങളെയൊന്നും അറിയേലെ”
“നിങ്ങളു രണ്ടിന്റെയും വർത്തമാനം ഒന്ന് നിന്നിട്ട്, ഒന്നു മിണ്ടാനായി ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു.” ജിതിനും തിരിച്ചു വെച്ചു.
അപ്പോഴത്തേക്കിതാ മിനിയുടെ അപ്പച്ചൻ വരുന്നു.
“ജിതിൻ, സുമി. നിങ്ങളെപ്പം വന്നു. പിള്ളേരൊക്കെ അങ്ങ് വളർന്നു പോയല്ലോടാ. ഭക്ഷണമൊക്കെ നന്നായി കഴിച്ചോണം കേട്ടോ.”
“ശരി അങ്കിൾ” ജിതിനും സുമിയും പറഞ്ഞു.
“മിനി ഇവരുടെ ആവശ്യമൊക്കെ നീ നോക്കിക്കോണം. ഈ ലഹളക്കിടയിൽ ഞാൻ മറന്നെന്നിരിക്കും.
നിന്നെ ഏപ്പിച്ചിരിക്കുന്നു”.
മിനി അപ്പച്ചനേ നോക്കി തലകുലുക്കി.
അപ്പച്ചൻ പോകാൻ തിരിഞ്ഞ വഴി പറഞ്ഞു.
“മോളേ നിനക്കു ഇംഗ്ലീഷിലും ഹിന്ദിയിലും
സംശയമുണ്ടെങ്കിൽ ഇവരോട് ചോദിച്ചാൻ മതിയല്ലോ.”