കല്യാണ യാത്രയും ഊക്കലും
കല്യാണ ഊക്കലും – രാജനും ജിതിനും ഈ സംഭവം ആരോടും പറഞ്ഞിട്ടില്ല. പക്ഷേ ആ സംഭവം അവരേ കൂടുതൽ അടുപ്പിച്ചു. ആറേഴു വയസിന്റെ പ്രായവ്യത്യാസമു ണ്ടായിട്ടും, അതിൽ പിന്നെ അവർ കൂട്ടുകാരേപ്പോലെയായിരുന്നു.
ജിതിൻ വന്നിറങ്ങിയപ്പോഴേ അന്വേഷിച്ചത് രാജേട്ടനേയായിരുന്നു. പക്ഷേ രാജൻ കല്ല്യാണവിരുന്നിന് എന്തോ സാധനങ്ങൾ വാങ്ങാൻ പോയി എന്നാണറിഞ്ഞത്. ഇപ്പോൾ വന്നു തോളിൽ കൈയിട്ടപ്പോഴാണ് തിരിച്ചെത്തിയ വിവരം ജിതിൻ അറിയുന്നത്.
“ജിതു നീ എപ്പം വന്നെടാ,”
“ചേട്ടൻ നല്ല പാർട്ടിയാ. ഞാനിവിടെ എത നേരമായി നോക്കിയിരിക്കുന്നു. എവിടെ പോയിരുന്നു.”
എന്നിട്ട് ചെവിയിൽ ചോദിച്ചു
“എന്താ ഇവിടെയും ഉണ്ടോ റെഡ് ലൈറ്റ് ”
“ആഹാ വന്നു കേറിയത്തെ ചെക്കൻ നമ്മക്കിട്ട് പാര വെക്കാൻ തൊടങ്ങിയോടാ. അല്ല നീ സിനിമാ കാണാൻ പോരുന്നോ. ഞാനിവിടെ പണിചെയ്യുന്ന ഒന്ന്രണ്ടു പേരെ സെക്കൻഡ് ഷോയിക്ക് കൊണ്ടു പോകാം എന്ന് ഏറ്റിട്ടുണ്ട്. നല്ല പടമാ. പോരുന്നോ,”
“മമ്മിയോടും ഡാഡിയോടും ചോദിച്ചു നോക്കട്ടെ.”
“എടാ ചെറുക്കാ, നീ ഈ ബോംബെയിൽ വളർന്നിട്ടും ബോധമുദിച്ചില്ലേ. ഈ കല്ല്യാണത്തിന്റെ ലഹളക്കിടയിൽ നീ ഏതു നിമിഷവും എവിടാണെന്ന് നോക്കി ഇരിക്കുകയാണോ മമ്മിം ഡാഡീം. അവരോട് പറ നീ രാജേട്ടന്റെ മുറീലാ കിടപ്പെന്ന്”