കല്യാണ യാത്രയും ഊക്കലും
വായെടുത്താൽ ബോംബെയിൽ അതുണ്ട് ഇതുണ്ട് എന്നു മാത്രമേ പറയാനുള്ളൂ. മൂന്നുകൊല്ലത്തിനകം മിനിയുടെ ആങ്ങളമാർ മൂന്നു പേർ ഗൾഫിലായി, അവർ ഗൾഫിന് പോകുന്ന വഴി ബോംബെയിൽ ഇവരുടെ രണ്ട് ബെഡറൂം ഫ്ളാറ്റിൽ ഒരു ദിവസം തങ്ങിയപ്പോൾ ഇവർ അത്ര വലിയ സുഖസൗകര്യത്തിലൊന്നും അല്ല അവിടെ കഴിയുന്നതെന്ന് നാട്ടിലുള്ളവരും അറിഞ്ഞു.
ആങ്ങളമാർ ഗൾഫിൽ കാശുണ്ടാക്കി, പഴയവീട് പൊളിച്ച്, മൂത്തവന്റെ കല്ല്യാണത്തിന് മുമ്പ് തന്നെ, ഒരുഗൻ രണ്ടുനില കെട്ടിടം പണിയിച്ചു. ഇത്രയും നാൾ ബോംബേയുടെ മഹത്വം പാടിയവർ നാടുകാണാൻ എത്തുമ്പോൾ മോളേ.. നമ്മടെ മാവും പൂത്തു. എന്നൊരു ഭാവം അമ്മക്കില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
“എല്ലാർക്കും വേറെ വേറെ മുറിയോന്നും വേണ്ട. അതിഥികൾ ഇനിയും വരാനില്ലെ. ഞങ്ങൾ എല്ലാവരും കൂടി ഒരുമുറിയിൽ കിടന്നോളാം.” ഇളയച്ചൻ പറഞ്ഞു.
എന്നിട്ട് ബാഗുകളെടുത്ത് അകത്തേക്ക് കടന്നു. മിനി പിള്ളേരുടെ ഒരു ഹാൻഡ്ബാഗുമെടുത്തു മുമ്പിൽ നടന്നു. ഇളയച്ചൻ മിനിയോട് പഠിത്തത്തിന്റെ കാര്യവും പരീക്ഷയുടെ കാര്യവുമൊക്കെ ചോദിച്ചു, അമ്മ നിർദ്ദേശിച്ച മുറിയിൽ എത്തുംവരെ . വലിയ മുറിയായിരുന്നത്. മുറിയിൽ വലിയൊരു ഡബിൾ ബെസ്സുണ്ടായിരുന്നു. പുത്തൻ പെയ്ന്റിന്റെ മണംപോലും പോയിട്ടില്ലായിരുന്നു. ബാഗെല്ലാം ബെഡ്ഡിൽ വെച്ചപ്പോഴേക്കും വേലക്കാർ രണ്ട് മടക്കുകട്ടിൽ കൊണ്ടുവന്ന് മുറിയിലിട്ടു. ജിതിനും സുമിക്കും വേണ്ടി . മിനി പുറത്തിറങ്ങിയപ്പോൾ സുമി പുറകേ വന്നു.
One Response