കളിപ്പൂരത്തിന്റെ നാളുകൾ !!
ആന്റോ വരുന്നതറിഞ്ഞ് മമ്മി അവനു വേണ്ടി ഉണ്ടാക്കിവെച്ചിരുന്ന അപ്പവും സ്റ്റ്യൂവും കഴിച്ചുകൊണ്ടിരിക്കമ്പോഴാണ് ജെസ്സി അവിടെ ഇല്ലാത്ത കാര്യം ശ്രദ്ധിച്ചത്.
“ജെസ്സിമോളെവിടെ മമ്മീ?”
“അവൾ ഡ്രെസ്സ് എടുക്കാൻ വേണ്ടി ടൗണിൽ പോയതാ. കൂടെ മരിയയും നൈനയുമുണ്ട്. ഇനിയിപ്പോ സർക്കീട്ട് ഒക്കെ കഴിഞ്ഞ് വൈകുന്നേരം നോക്കിയാ മതി.”
അന്നുതന്നെ പപ്പ വരുന്നതിനുമുന്നെ തന്നെ മമ്മിയെ സോപ്പിട്ട് ഒരു മൊബൈൽ വാങ്ങി. കൂടെ ഒരു സിം എടുത്തു. സിം ആക്ടീവ് ആവാത്തതിനാൽ പാർവതിയെ വിളിക്കാൻ പറ്റിയില്ല.
അന്നു വൈകുന്നേരം ഏറെ വൈകിയാണ് ജെസ്സി തിരിച്ച് വീട്ടിലെത്തിയത്. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മമ്മിയുടെ കയ്യിൽനിന്ന് അവൾക്ക് കണക്കിനു വഴക്കുകേട്ടു.
മമ്മിയുടെ വാക്കുകളിൽനിന്നും ഇത് ആദ്യമായല്ലെന്നും ഈയിടെയായി കൂടെ കൂടെ ജെസ്സി വീട്ടിൽ വൈകിയെത്താറുണ്ടെന്നും ആന്റോയ്ക്ക് മനസിലായി.
നൈനയുടെയും മരിയയുടെയും കൂടെയുള്ള ജെസ്സിയുടെ കറങ്ങൽ ആന്റോയ്ക്ക് അത്ര പന്തിയായി തോന്നിയില്ല. എന്നതോ കള്ളക്കളിയുണ്ട്. തലതെറിച്ച ആ രണ്ടുപേരും കൂടി ജെസ്സിമോളെ വഴിതെറ്റിക്കാതിരിക്കാൻ ആ കൂട്ടുകെട്ടിനെ ഇല്ലാതാക്കണം.
മൂന്നുപേരേയും കൈയ്യോടെ പിടിക്കണം അതിനുവേണ്ടി ആന്റോ മനസിൽ ചില കണക്കുകൂട്ടലുകൾ നടത്തി.