കളിപ്പൂരത്തിന്റെ നാളുകൾ !!
പാറു.”
പാർവതി ഒരു നിഗൂഡതയാണെന്ന് ആന്റോയ്ക്ക് അപ്പോൾ തോന്നി. അവളെക്കുറിച്ച് കൂടുതൽ എന്തൊക്കെയോ അറിയാനുണ്ട്.
അവൾ ആരെക്കുറിച്ചാ അവസാനം പറഞ്ഞത്? ആരാ വരുന്നത്? ഒന്നും അങ്ങോട്ടു പിടികിട്ടിയില്ല,
സംശയത്തോടെ ജോയൽ ചോദിച്ചു.
ആന്റോ കൂടുതൽ വിശദീകരിക്കാൻ നിന്നില്ല.
പാർവതി പറഞ്ഞതുവെച്ചു നോക്കിയാൽ ഇതിലും വലുത് എന്തോ വരാൻ പോകുന്നുവെന്ന് ആന്റോയ്ക്ക് മനസ്സിലായി.
“കഴിച്ചത് മധുരം, കഴിക്കാത്തത് അതിമധുരം!!!”
പാർവതി തിരിച്ചു പോയിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. രണ്ടു ദിവസം കൊണ്ട് വരുമെന്നു പറഞ്ഞ ലക്ഷ്മി ഇതുവരെ വീട്ടിലെത്തിയിട്ടുമില്ല.
എന്തായാലും ആന്റോയും ജോയലും വീണ്ടും പരീക്ഷച്ചൂടിന്റെ തിരക്കിലായി.
പാർവതിയെ വിളിക്കാൻ ഒരു ഫോൺ ഇല്ല. വീട്ടിൽ പപ്പയോട് പറഞ്ഞാൽ വാങ്ങിത്തരാനും സാധ്യതയില്ല.
ഏക വഴി മമ്മിയെ സോപ്പിട്ട് കുറച്ചു കാഷ് സംഘടിപ്പിക്കുക എന്നതു മാത്രമാണ്. കീർത്തന ഇഷ്യൂവിനുശേഷം ആന്റോ വീട്ടിലേക്ക് തിരിച്ചു പോയിട്ടുമില്ല. ഇപ്പോൾ മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. പക്ഷേ ഫോൺ വാങ്ങിക്കണമെങ്കിൽ വീട്ടിൽ പോയേ പറ്റുള്ളൂ.
രണ്ടും കൽപിച്ച് പോവാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ മൂന്നു മാസങ്ങൾക്കുശേഷം വീട്ടിലേക്ക്..
പിറ്റേന്നു രാവിലത്തെ ബസ്സിന് വീട്ടിലെത്തി. അവരുടെ മുഖത്തു നോക്കാൻ ഇത്തിരി ചമ്മൽ ഉണ്ടായിരുന്നു. പപ്പ എന്തോ ആവശ്യത്തിനു പൊള്ളാച്ചിവരെ പോയെന്ന് മമ്മി പറഞ്ഞറിഞ്ഞു. അതേതായാലും നന്നായി.