കളിപ്പൂരത്തിന്റെ നാളുകൾ !!
എങ്ങനെയെങ്കിലും എഞ്ചിനീയറിങ്ങ് എൻട്രൻസ് പാസാവണം എന്നൊരു വാശിയായിരുന്നു. നല്ലൊരു കോളേജിൽ അഡ്മിഷൻ നേടണം. എങ്കിലേ വീട്ടുകാരുടെ മുന്നിൽ വീണ്ടും തലയുയർത്തി നടക്കാനാവുള്ളൂ എന്ന് അവനറിയാമായിരുന്നു.
എന്നാൽ അവിടുത്തെ ഹോസ്റ്റൽ സാഹചര്യങ്ങളുമായി ഒത്തു പോവാനാകാതെ വന്നപ്പോളാണ് കുറച്ചുകൂടെ മികച്ച ഒരു താമസ സൗകര്യം കണ്ടെത്താൻ തീരുമാനിച്ചത്.
അങ്ങനെയാണ് പേയിങ്ങ് ഗെസ്റ്റ് ആയി താമസിക്കാൻ പറ്റിയ ഒരു വീട് കണ്ടെത്തിയത്. വീടുടമസ്ഥൻ്റെ വീടിനു തൊട്ടു പുറകിലായി, വാടകയ്ക്കു കൊടുക്കാൻ വേണ്ടി മാത്രം നിർമിച്ച ഒരു വീട്.
ഭക്ഷണം അയാളുടെ വീട്ടിൽത്തന്നെ ഏർപ്പെടുത്തി. ടൗണിലെ തിരക്കുകളിൽ നിന്നു മാറി സമാധാനപരമായ ഒരിടം. അവിടെ വച്ചാണ് സുഹൃത്ത് ജോയലിനെ കണ്ടുമുട്ടിയത്. അവരു രണ്ടുപേരേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വളരെ പെട്ടന്നുതന്നെ ഇരുവരും സുഹൃത്തുക്കളായി. പഠനത്തിൽ മാത്രമല്ല മറ്റെല്ലാ കാര്യങ്ങളിലും ഇരുവരും ഒരുമിച്ചായി.
വീട്ടുടമ ഗംഗാധരൻ്റെ വീട്ടിൽ അയാളും ഭാര്യ ബിന്ദുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിന്ദു വീട്ടമ്മയാണ്. ബിന്ദുവിന് ഏകദേശം അൻപതിനോടടുത്ത് പ്രായം കാണുമെങ്കിലും കാഴ്ചയിൽ അത്ര പ്രായം തോന്നില്ല.
രണ്ടു പെൺമക്കൾ ഉള്ളതിൽ രണ്ടുപേരും പഠനത്തിനായി പുറത്താണ്. മൂത്തവൾ ലക്ഷ്മി ചെന്നൈയിൽ എംബിഎ പഠിക്കുന്നു. ഇളയവൾ പാർവതി ബാംഗളൂരിൽ നഴ്സിങ്ങ് പഠിക്കുന്നു. പാർവതിയും ആന്റോയും ഒരേ പ്രായക്കാരാണ്.