കളിപ്പൂരത്തിന്റെ നാളുകൾ !!
തുടർന്ന് വൈകീട്ട് ക്ലാസ് കഴിയാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കീർത്തന.
നാലുമണി ആവാൻ കാത്തിരിക്കുകയായിരുന്നു ആന്റോയും.
ക്ലാസിനിടയ്ക്ക് കീർത്തന ആവർത്തിച്ചു സമയം നോക്കുന്നത് ആന്റോ ശ്രദ്ധിച്ചു. അവൾ ക്ലാസ് കഴിയാൻ കാത്തിരിക്കുകയാണെന്നു അവനു മനസിലായി. അവൻ ഉള്ളിൽ ചിരിച്ചു.
സമയം ഇഴഞ്ഞു നീങ്ങുന്നപോലെ ഇരുവർക്കും അനുഭവപ്പെട്ടു.
“കന്നിയങ്കമാണു കർത്താവേ… മിന്നിച്ചേക്കണേ.” ആന്റോ പ്രാർത്ഥിച്ചു.
കാത്തിരിപ്പിനൊടുക്കം നാലുമണിയുടെ ബെൽ അടിച്ചു. ബെൽ കേട്ടതും ഇരുവരും പരസ്പരം നോക്കി. കീർത്തനയുടെ മുഖത്തെ അന്യായ ടെൻഷൻ കണ്ടു ആന്റോയ്ക്ക് ചിരി വന്നു.
ക്ലാസിൽ നിന്ന് ആന്റോ വേഗം പുറത്തിറങ്ങി. എന്നെ ഫോളോ ചെയ്തു വാ എന്നു വേറെ ആരും കാണാതെ കീർത്തനയ്ക്ക് സിഗ്നൽ കാണിച്ചു. അവൾ അതനുസരിച്ചു. ആന്റോ നടന്നത് ബസ്റ്റാന്റിലേക്കാണ്.
തിരക്കുപിടിച്ച ആ ബസ്സ്സ്റ്റാന്റിലെ ഒരു മൂലയിലെ ആരും ശ്രദ്ധിക്കാത്ത ഒരു പഴയ ബിൽഡിങ്ങിലെ മൂന്നാം നിലയിലെ ഇന്റർനെറ്റ് കഫെയിലേക്കാണ് ആന്റോ നടന്നു കേറിയത്.
‘One touch internet cafe’ ബസ്സ് സ്റ്റാന്റിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാമുകീകാമുകന്മാർക്ക് സ്വസ്ഥമായി സൈര്യവിഹാരം നടത്താൻ ഇതിലും മികച്ചൊരു സ്ഥലം വേറേയില്ല.
ഇന്നു തിരിച്ചുകൊടുക്കാൻ വേണ്ടിയാണ് ആ സി.ഡി ബാഗിൽ വച്ചത്. അതേതായാലും നന്നായെന്നു അവൻ മനസ്സിലോർത്തു.