കളിപ്പൂരത്തിന്റെ നാളുകൾ !!
ചുറ്റുവട്ടത്തേക്ക് ഒന്നു കണ്ണോടിച്ച് അടുത്തെങ്ങും ആരുമില്ല എന്നുറപ്പ് വരുത്തിയശേഷം കീർത്തന തുടർന്നു.
“ആ സി.ഡി ഒന്നെനിക്ക് തരാമോ..”
അവളുടെ വാക്കുകൾ ചെറുതായി വിക്കി. അവളുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.
അവൾ തുടർന്നു,
“എനിക്കിവിടെ നീയല്ലാതെ വേറെ ഫ്രണ്ട് ഇല്ല. അത് കൊണ്ടാ ചോദിക്കുന്നത്…തരുമോ??”
ആ ചോദ്യം ആന്റോ പ്രതീക്ഷിച്ചില്ല
ഒന്നു ഞെട്ടിയെങ്കിലും ആന്റോ ചോദിച്ചു,
“സി.ഡി തരാം. പക്ഷേ നീയെങ്ങനെ കാണും ഡി.വി.ഡി ഇല്ലാതെ?”
“അതു ശരിയാണല്ലോ. എന്നാ വേണ്ട. ഇറ്റ്സ് ഓകെ.”
കീർത്തനയുടെ മുഖത്ത് നിരാശ പടർന്നു.
പക്ഷേ കീർത്തനയെ മുതലെടുക്കാൻ കയ്യിൽ വന്നുചേർന്ന അവസരം വിട്ടുകളയാൻ ആന്റോയ്ക്ക് തോന്നിയില്ല.
“നിനക്കാ സി.ഡി കണ്ടാൽ പോരെ. നമുക്കു വഴിയുണ്ടാക്കാം.”
“എങ്ങനെ?”
കീർത്തന ചോദിച്ചു.
അപ്പൊഴേക്കും ബെല്ലടിച്ചു. ക്ലാസിലേക്ക് കേറുന്നതിനു മുന്നെ അവൻ കീർത്തനയോട് പറഞ്ഞു,
“ക്ലാസ് വിട്ട് കഴിയുമ്പോൾ നമുക്ക് ഒരുമിച്ച് ഒരു സ്ഥലം വരെ പോവാം. വെയിറ്റ് ചെയ്യണേ.”
എവിടേക്കെന്നു കീർത്തന ചോദിച്ചെങ്കിലും അതിനു മറുപടി പറയാതെ ആന്റോ ക്ലാസിലേക്ക് കയറിപ്പോയി. എങ്ങോട്ടെന്നു മനസ്സിയായില്ലെങ്കിലും ഇന്ന് വൈകീട്ട് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നവളുടെ മനസ്സ് പറഞ്ഞു.