കളിപ്പൂരത്തിന്റെ നാളുകൾ !!
“ഡാ ആന്റോ, നീയറിഞ്ഞോ? പാർവതിയുടെ ചേച്ചി ഇന്നലെ രാത്രി വന്നു.”
ഉറങ്ങി എഴുന്നേറ്റ് മുണ്ട് വാരിയുടുത്തു കൊണ്ട് ജോയൽ പുറത്തേക്ക് വന്നു.
“ലക്ഷ്മി അല്ലേ.. ഞാനിപ്പോ വരുന്ന വഴി കണ്ടു” ആന്റോ പറഞ്ഞു.
“ ഞാൻ ഇന്നലെ രാത്രി തന്നെ കണ്ടു,” ജോയൽ പറഞ്ഞു
“അതെങ്ങനെ?”
“ഇതുവരെ അടഞ്ഞു കിടന്ന ഈ മുറി അവളുടെ യാണ്,” മുന്നിലെ വീട് ചൂണ്ടി കാണിച്ചു അവൻ പറഞ്ഞു.
“ഇന്നലെ രാത്രി ഇവിടെ സിറ്റൗട്ടിൽ ഇരുന്നു പഠിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ആ മുറിയിൽ വെളിച്ചം കണ്ടത്. ആ ജനൽ തുറക്കുന്നതും ഞാൻ ശ്രദ്ദിച്ചു. അതവൾ തന്നെ ആയിരുന്നു,”
ജോയൽ പറഞ്ഞു നിർത്തി.
അപ്പോഴാണ് മുന്നിലെ വീട്ടിലെ ഒരിക്കലും വെളിച്ചം കാണാത്ത ആ മുറിയെ കുറിച്ച് ആന്റോ ഓർത്തത്.
വീടിൻ്റെ ഒരു ഭാഗത്തെ ജനലിനോടു ചേർന്നു മതിലായതിനാൽ പുറത്തേക്ക് ഒന്നും കാണാൻ സാധിക്കില്ല. മറുവശത്തെ ജനലിലൂടെ നോക്കിയാൽ ഹൗസോണറുടെ വീടിൻ്റെ പിറകുവശവും അടുക്കളയും കാണാം.
രണ്ടുവീടും തമ്മിൽ കഷ്ടിച്ച് അഞ്ചു മീറ്റർ ദൂരമേ ഉണ്ടാവൂ. ആ ജനാലക്ക് അരികിലാണ് ആന്റോയുടെ കട്ടിൽ. അവിടെ ഇരുന്നാൽ മുന്നിലെ വീടിൻ്റെ അടുക്കളയുടെ വലതു വശത്തായി ഇതുവരെ തുറക്കാത്ത ഒരു ജനലും ബാത്ത് റൂമിലേതെന്നു തോന്നുന്ന ഒരു കിളിവാതിലും കാണാം. അതാരും ഉപയോഗിക്കാറില്ല എന്നാണ് വിചാരിച്ചത്. ഇപ്പോഴാണ് മനസ്സിലായത് അത് ലക്ഷ്മിയുടെ മുറിയാണെന്ന്.