കളിപ്പൂരത്തിന്റെ നാളുകൾ !!
പതിവില്ലാതെ അതിരാവിലെ ഗേറ്റ് തുറന്നു കിടക്കുന്നത് അവൻ ശ്രദ്ധിച്ചു. രാവിലെ തന്നെ ആരോ പുറത്തു പോയിട്ടുണ്ടെന്നു അവനു മനസിലായി.
മുന്നിലെ ലൈറ്റും ഓൺ ചെയ്ത് ഇട്ടിട്ടുണ്ട്. മറ്റൊരു കാര്യം കൂടെ അവൻ ശ്രദ്ധിച്ചു. പുതിയ സിം ആക്ടിവേറ്റഡ് ആയിട്ടുണ്ട്.
അപ്പോൾ തന്നെ അവൻ പാർവതിയുടെ നമ്പറിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു.
“Hi Paru. Good morning.
This is my new number.
Anto…”
ഫോൺ തിരികെ പോക്കറ്റിൽ ഇട്ട് അവൻ ജിമ്മിലേക്ക് നടന്നു. വീടിൻ്റെ മുന്നിലൂടെ പോവുന്ന റോഡ് വഴി അഞ്ചു മിനിറ്റ് നടന്നാൽ പാലാ കോട്ടയം ഹൈവേ റോഡിൽ എത്താം. അവിടുന്നു കുറച്ചുനേരം നടന്നാൽ കോച്ചിംഗ് സെന്ററിലേക്കുള്ള വഴിയിൽ എത്തും. അതിനടുത്തു തന്നെയാണ് ജിം.
രാവിലത്തെ വർക്കൗട്ട് കഴിഞ്ഞ് ജിമ്മിൽ നിന്നു തിരിച്ചു വരുമ്പോഴാണ് നേരത്തെ തുറന്നു കിടന്ന ഗേറ്റ് ആരോ അടച്ചിരുന്നതായി ആന്റോ കണ്ടത്.
ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോഴാണ് മുറ്റത്ത് പുതിയൊരാളെ ആന്റോ ശ്രദ്ധിച്ചത്. ഇന്റർ ലോക്ക് പാകിയ മുറ്റത്ത് ഒരു ഷീറ്റ് വിരിച്ച് യോഗ ചെയുന്ന പെൺകുട്ടിയെ ആന്റോ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. ഹൗസോണറുടെ മൂത്ത പുത്രി, പാർവതിയുടെ ചേച്ചി ലക്ഷ്മി. ഇന്നലെ രാത്രി വന്നതാവണം.
ഒടുവിൽ ലക്ഷ്മിയുടെ വരവിനായുള്ള ആന്റോയുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു.