കളിപ്പൂരത്തിന്റെ നാളുകൾ !!
ദേവദാസും (കീർത്തനയുടെ അച്ഛൻ) ജോസും കുടെയാണ് പ്ലാൻ ഇട്ടത്. ദേവദാസും ഫാമിലിയും പിന്നെ ജെസ്സിയുടെ അടുത്ത രണ്ടു കൂട്ടുകാരികളും മാത്രമേ പങ്കെടുക്കുന്നുള്ളൂ.
കേക്ക് മുറിയും രാത്രി ഭക്ഷണവും കഴിഞ്ഞ് കീർത്തനയും ഫാമിലിയും തിരിച്ചുപോവും. ജെസ്സിയുടെ കൂട്ടുകാരികൾ രാത്രി അവിടെ കിടന്നിട്ട് രാവിലെ പോവും, അതായിരുന്നു പ്ലാൻ.
കേക്കു മുറിയും ആഘോഷവുമൊക്കെ രാത്രി ഏഴുമണിയോടെ തീർത്ത് ജോസും ദേവദാസും ലോണിൽ ഇരുന്നു വെള്ളമടി തുടങ്ങി.
ആന്റോയുടെ രണ്ടു ചേട്ടന്മാരും അന്നു വിദേശത്താണ്. അമ്മ അടുക്കളയിൽ രാത്രി ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ കീർത്തനയുടെ അമ്മയും കൂടെ കൂടി.
ജെസ്സിയും കൂട്ടുകാരികളും പിന്നെ കീർത്തനയും ഹാളിൽ ഇരുന്ന് എന്തോ സംസാരിക്കുന്നു. ആകെ ബഹളമയം.
കീർത്തനയെ ഒറ്റക്കു കിട്ടിയിരുന്നെങ്കിൽ കുറച്ച് സംസാരിക്കാമായിരുന്നുവെന്ന് ആന്റോ മനസിൽ വിചാരിച്ചു. പക്ഷേ അവളുമാർ ഉള്ളപ്പോ ഒന്നും നടക്കാൻ പോണില്ല.
പിറിപിറുത്തുകൊണ്ട് അവൻ മുകളിലെ റൂമിലേക്ക് കയറിപ്പോയി. അലമാരയിൽ ഒളിപ്പിച്ചുവെച്ച old monkഉം എടുത്ത് ടെറസിലേക്ക് നടന്നു. ഇന്നിനി രണ്ടെണ്ണം അടിച്ചാലും ആരും അറിയില്ല. സ്മെൽ അടിച്ചാലും ലോണിൽ ഇരുന്ന് അടിക്കുന്നവരയേ സംശയിക്കൂ. രണ്ടെണ്ണം അടിച്ചിട്ട് ഒന്നു മൂഡ് സെറ്റാക്കി താഴോട്ടു പോവണം.