കളിപ്പൂരത്തിന്റെ നാളുകൾ !!
എല്ലാം അവസാനിച്ചു എന്നു കരുതിയ സമയത്ത് അവസാന കച്ചിത്തുരുമ്പായി കിട്ടിയ ജോലിയാണ്. ജീവിതം ഇപ്പോൾ വീണ്ടും പ്രതീക്ഷകൾ തന്നു തുടങ്ങിയിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ശമ്പളമൊന്നും ഇല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോവാം. ഇവിടുത്തെ ജോലിക്ക് വേറെയും ചില ഗുണങ്ങളുണ്ട്. ഇൻഫോ പാർക്കിലെ ചരക്കുകൾ തന്നെ.
പെട്ടന്നാണു ഫോൺ റിങ്ങ് ചെയ്തത്. വലിച്ചു തീർന്ന സിഗരറ്റ് കുറ്റി ബാൽകണിലൂടെ താഴേക്കിട്ട് ആന്റോ ഫോണിൽ നോക്കി. പരിചയം ഇല്ലാത്ത നമ്പറാണ്.
“ആരാണോ ഇത്ര രാവിലെ?”
കാൾബട്ടൺ അമർത്തിയപ്പോൾ അപ്പുറത്ത് ഒരു സ്ത്രീശബ്ദം.
“ഹലോ, ആന്റോ. ഞാൻ കീർത്തനയാണ്.”
“കീർത്തന!!! ഹ, ഹലോ കീർത്തന”
അപ്രതീക്ഷിതമായി വന്ന കോളിൽ ആന്റോ തെല്ലൊന്നമ്പരന്നു.
“ഹലോ, കേൾക്കാമോ?”
കീർത്തന തുടർന്നു.
“ആന്റോ, ഈ വരുന്ന പതിനെട്ടാം തീയതി എൻ്റെ വിവാഹമാണ്. നീ വരില്ലെന്നറിയാം. എന്നാലും നിന്നോട് പറയാതിരിക്കാൻ പറ്റുന്നില്ല.. നീയെന്താ ഒന്നും മിണ്ടാത്തത്?”
കീർത്തന തുടർന്നു,
“പൊറുക്കാൻ പറ്റാത്ത തെറ്റാണു ഞാൻ നിന്നോട് ചെയ്തതെന്ന് അറിയാം. നീയെന്നോട് ക്ഷമിക്ക്.”
അതിനൊന്നും മറുപടി പറയാതെ ആന്റോ നിശബ്ദനായി നിന്നു.
“ഹലോ?”
“ഹലോ, കേൾക്കാമോ?”
അവൾ ആവർത്തിച്ചു.
സ്വൽപനേരത്തെ മൗനത്തിനു ശേഷവും മറുപടി കിട്ടാതായപ്പോൾ അവൾ കാൾ കട്ട് ചെയ്തു.