കളിപ്പൂരത്തിന്റെ നാളുകൾ !!
“ടാ ജോയലേ, അലാറം ഓഫ് ചെയ്യടാ മൈരെ.”
ആന്റോ വീണ്ടും വിളിച്ചു.
“പുല്ല്. ഒരു ഞായറാഴ്ച വെറുതേ ഉറക്കം കളയാനായിട്ട്.”
ആന്റോ കണ്ണു പാതിതുറന്നു എഴുന്നേറ്റു. ജോയലിൻ്റെ അലാറം ഓഫ് ചെയ്തു. അപ്പോഴാണ് നോക്കിയത്, സമയം 8.10 ആയിട്ടേ ഉള്ളൂ.
“കോപ്പ്. ഉറക്കം പോയി.”
ജോയൽ ഇതൊന്നും അറിഞ്ഞ മട്ടില്ല.
ഡിസംബർ തണുപ്പ് ഉച്ചിയിൽ നിൽക്കുന്ന സമയമാണ്. ജോയലിൻ്റെ ഷെൽഫിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ആന്റോ ബാൽകണിയിലേക്ക് നടന്നു.
സിറ്റിയിൽ തന്നെയാണ് അവൻ്റെ ഫ്ലാറ്റ്. ബാൽകണിയിൽ നിന്നാൽ സിറ്റി കാണാം. ഞായറാഴ്ചയായിട്ടും കൊച്ചി നഗരം നേരത്തേ ഉണർന്നിട്ടുണ്ട്.
വഴിയോര കച്ചവടക്കാരെയും യാത്രക്കാരെയും കൊണ്ട് നിറഞ്ഞ തിരക്കിലോട്ട് നോക്കിനിൽക്കെ ആന്റോ ഒന്നുകൂടെ പുക വലിച്ചുവിട്ടു. തണുപ്പിനു ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്.
താഴെ ബസ്സ്സ്റ്റോപ്പിൽ നിന്ന ഒന്നുരണ്ടു ചരക്കുകളെ ആന്റോ കണ്ണുകൾകൊണ്ട് ഉഴിഞ്ഞുവിട്ടു.
“ഉം…കൊള്ളാം. രാവിലത്തെ കണി മോശമായില്ല.”
ഇൻഫോ പാർക്കിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ എട്ടുമാസം ആയിരിക്കുന്നു. കുസാറ്റിൽ MTech ചെയ്തു തീർത്തിട്ട് മൂന്നുവർഷം കഴിഞ്ഞാണ് ജോലി കിട്ടിയത്.
കഴിഞ്ഞുപോയ മൂന്നു വർഷങ്ങൾക്ക് ഇടയിൽ താനൊരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെയാണ് കടന്നുപോവേണ്ടി വന്നത്. ഒരു ദീർഘ നിശ്വാസത്തോടെ ആന്റോ ഓർത്തു.