അയാളൂടെ പേര് രാമവർമ്മ. എന്റെ കൂടെ വന്നവരിൽ ഒരാൾ മറാത്തി ആയിരുന്നു.
അവൻ അവന്റെ ബന്ധുക്കാരുടെ വീട്ടിലേക്ക്പോയി. മറ്റേയാൾ തമിഴൻ. ശുദ്ധ ബ്രാഹ്മണൻ, അയ്യാളും അയാളുടെ ഏതോ റിലേറ്റീവിന്റെ വീട്ടിലേക്കുപോയി. ഞാൻ ഒറ്റക്കായി. ഞാനും കുരുവിളയും എന്റെ റൂമിലെ മിനിബാറിൽനിന്നും ഒരോ പെഗ്ഗം ഒഴിച്ചടിച്ചു വെടിപറഞ്ഞിരുന്നു.
അയാളും ഞാനും വളരെ പെട്ടെന്നു സുഹൃത്തുക്കളായി. അങ്ങനെ സംസാരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
“വൈകിട്ട് കൂട്ടിനു ആരേയേലും അറേഞ്ച് ചെയ്യണോ?.. നല്ല സിനിമാ നടിമാരെ വരെ കിട്ടും. വേണമെങ്കിൽ പറഞ്ഞോളൂ. മടിക്കണ്ട. ”
“അതൊക്കെ നല്ല ചിലവുള്ള പരിപാടി അല്ലേ കുരുവിളേ..എന്റെ കയ്യിൽ അത്ര ഒന്നും ഞാൻ കരുതിയിട്ടില്ല” എന്റെ നിസ്സഹായാവസ്ത ഞാൻ അറിയിച്ചു.
“അതു പ്രശ്നമില്ല. അതൊക്കെ ഞങ്ങളുടെ ചിലവാണ്. കോടികളുടെ ബിസ്സിനസ്സാ നടക്കുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ വാല്യു അറിയത്തില്ല. നിങ്ങൾ എന്തെങ്കിലും ‘ഉൾട്ടാ” റിപ്പോർട്ടു ചെയ്താൽ അതു ബിസ്സിനസ്സിനെ ബാധിക്കും. അത് സംഭവിക്കാൻ പാടില്ല. അതിനു വേണ്ടി നിങ്ങൾക്ക്
എത്ര ചിലവാക്കാനും കമ്പനി എന്നെ ഏർപ്പെടുത്തിയിരിക്കുകയാണ്”
എന്റെ പരിചയക്കുറവു മനസ്സിലാക്കിയതിനാലോ, ഞങ്ങൾ തമ്മിൽ നന്നായി അടുത്തതിനാലോ എന്നറിയില്ല, അയ്യാൾ എന്നോട് തുറന്നു പറഞ്ഞു.
2 Responses