ഹോട്ടലിന്റെ വിശാലമായ ലോഞ്ചും സെറ്റപ്പും കണ്ട് അമ്പരന്നു
നിൽക്കുന്ന എന്റെ കൂടെയുള്ളവരോട് ഞാൻ പറഞ്ഞു.
എന്തായാലും നമുക്ക് ഇവിടെ മൂന്നു ദിവസം താമസിച്ചേ പറ്റു. അതുകൊണ്ട് വിരളാതെ നമ്മൾ ഇവിടുത്തെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് തിരിച്ചു പോകാം.
അവരും എന്നോട് യോജിച്ചു.
മുറിയിൽ ആകെ ലൈറ്റുകളുടെ പ്രളയം. കട്ടിലും, വാർഡ്രോബുകളും കർട്ടനും, സെറ്റികളും, ഭിത്തിയിൽ തൂക്കിയിരിക്കുന്ന പെയിൻറിംഗുകളും, മുറിയിൽ വിരിച്ചിരിക്കുന്ന കാർപ്പെറ്റും എല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഒരു കാഴ്ച തന്നെയാണ്.
എങ്ങനെ ഇതിൽ കിടന്നുറങ്ങും.
ബാത്ത് റൂമിൽ കയറിയിട്ട് ഒരു എത്തും പിടിയുമില്ലാതെ കുറെനേരം ഞാൻ തപ്പിത്തടഞ്ഞു.
ഏതു ടാപ്പിൽ തിരിക്കണം.
കൂറെ മെനക്കെട്ടതിനുശേഷം ഒരു വിധം കാര്യം സാധിച്ചു.
രാത്രി ഒരുവിധം കഴിച്ചു കൂട്ടി.
പിറ്റേ ദിവസം രാവിലെ കോൺഫെറൻസ് കഴിഞ്ഞു ഞങ്ങൾ പുറത്ത് വന്നു.
ഇനി നാളെ രാവിലെ ഫോറിൻ കമ്പിനിയുടെ പ്രധിനിധികളുമായി ടെക്നിക്കൽ ഡിസ്കഷൻ.
വൈകിട്ട് ഡെമോൺസ്ട്രേഷൻ,
ഇന്നിനി ഒരു പരിപാടിയും ഇല്ല.
ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ കമ്പനി ഒരു റെപ്രസെന്റേറ്റീവിനെ വിട്ടിരുന്നു. അയാളും ഒരു മലയാളി തന്നെ, ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞപോലെ, മല്ലു ഇല്ലാത്ത കമ്പിനികൾ ഉണ്ടോ !!.
2 Responses