ഈ വാര്ത്ത അവളുടെ വീട്ടിലും അറിഞ്ഞു (പൊടിപ്പും തൊങ്ങലും ചേര്ത്ത ദൃക്സാക്ഷി വിവരണം); ഞങ്ങളുടെ ഇത്രയും നാളത്തെ നല്ല ബന്ധം കലക്കി ആതന്നു; അവരവർക്കു വേറെ വിവാഹ ആലോചനകൾ തുടങ്ങി.
ഇതിനിടയിൽ ആ സ്ത്രി പള്ളിയിലെ ഞായറാഴ്ച കുര്ബാനയ്ക്ക് ശേഷം പള്ളി നടയിൽ എല്ലാവരോടും സത്യാവസ്ഥ പറഞ്ഞു; തെളിവിനായി ജൈസേവിയുടെ ജൂബായും ഒപ്പം അടി നിക്കറും കാണിച്ചു; ഇനി നിങ്ങള് പറയു ഈ കിളവൻ ജൂബാ അച്ഛന്റെ മോന്റെതാണോ ?..
അതോടെ ജൈസേവിയുടെ ട്രസ്റ്റി പണിയും തെറിച്ചു; ഒപ്പം എന്റെ സുഹൃത്തുക്കൾ കരാട്ടെയുടെ ചില ബാലപടങ്ങൾ ജൈസേവിക്കു കാട്ടി കൊടുത്തു ആ സംഭവത്തോടെ എന്റെ പള്ളിവാസവും മതിയാക്കി..
വിശദ വിവരങ്ങൾ മമ്മിയിൽ നിന്നും അറിഞ്ഞ അച്ഛൻ അവളുടെ വീട്ടുകാരുമായി സംസാരിച്ചു, അവര് തീര്ത്തു പറഞ്ഞു, അവന്റെ എല്ലാ വിവരങ്ങളും പത്രത്തിൽ ഉണ്ടായിരുന്നല്ലോ, ഞങ്ങള് മാത്രമല്ല ലോകം മുഴുവനും അറിഞ്ഞല്ലോ; ഇനി അവനും ഞങ്ങളുടെ മോളുമായ് ഒരു ബന്ധവും വേണ്ട. അവളുടെ അമ്മക്ക് ആയിരുന്നു വാശി കൂടുതലും.. ഞാൻ അവളോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി; അവള് വീട്ടുകാരുമായി സംസാരിച്ചു എന്നിട്ടും അവളുടെ വീട്ടുകാർ വഴങ്ങിയില്ല. ഗ്രാജുവേഷൻ പൂര്ത്തിയാക്കാതെ ഞാൻ ബോംബെക്ക് വിട്ട്; അവിടെ ബന്ധുക്കൾഉണ്ടായിരുന്നതിനാൽ വേഗം ജോലിയുമായി . ഒപ്പം മുടങ്ങിയ പഴത്തവും തുടര്ന്ന്..
One Response