അങ്ങനെ വര്ഷങ്ങൾ വേഗം കടന്നു പോയി; പാര്ടൈമായി കമ്പ്യൂട്ടറും സ്റ്റെ നോഗ്രാഫിയും ഞാൻ നേടിയിരുന്നു. അവളുടെ കോഴ്സ തീർന്നു., മലപ്പുറത്ത് സർക്കാർ ഹൈസ്കൂളിൽ പോസ്റ്റിങ്ങുമായി.
ഇതിനിടയിൽ ഒരു ചെറിയ കുരുക്കിൽ ഞാൻ ചെന്ന്പെട്ടു. എന്റെ പള്ളി മേടയിലെ താമസംകൊണ്ട് എന്റെ പഠനത്തിൽ കസിന്റെ സഹായം ഏറെ ലഭിച്ചു, ഒപ്പം പള്ളി കണക്കുകൾ ശെരിയായി സൂക്ഷിക്കുവാൻ ഞാനും അദ്ധേഹത്തെ സഹായിച്ചു.
ആദ്യ ഒന്ന് രണ്ടു മാസത്തിൽ ആന്നെ പള്ളി ട്രസ്റ്റിയുടെ തട്ടിപ്പുകൾ കണ്ടെത്തുകയും വികാരി അച്ഛനെ അറിയിക്കുകയും ചെയ്തു. എന്നിട്ടും തട്ടിപ്പ്
ആവര്ത്തിച്ചപ്പോൾ പള്ളികമ്മറ്റിയിൽ റിപ്പോര്ട്ട് ചെയ്തു. അവര് ട്രസ്റ്റിക്കുമേൽ നടപടി എടുത്തു. ഇതിന്റെ പിന്നിൽ ഞാനാണെന്ന സത്യം അയാൾക്ക് നന്നായി അറിയാമായിരുന്നു; അതിൽ ക്ഷുഭിതനായ ട്രസ്റ്റി ഏതെങ്കിലും ഒരു കുരുക്കിൽ എന്നെ പെടുത്താൻ തക്കം നോക്കി നടക്കുകയായിരുന്നു.
എന്റെ ബി.കോം ഫൈനൽ ഇയർ. പള്ളി ഇടവക പെരുന്നാൾ എത്തി. അത് നടത്തുന്ന പ്രസുദേന്തിയുടെ വീട്ടിലെ വിരുന്നു ചടങ്ങിൽ കസിൻ പറഞ്ഞിട്ടു ഞാനും പോയിരുന്നു, അവിടേക്ക് ഞങൾ പോയത് ഒരു ടീം ആയിട്ടായിരുന്നു. അതില് മുൻ ട്രസ്റ്റിയും ഉണ്ടായിരുന്നു; പാര്ട്ടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ പലരും പല വഴിക്ക് പിരിഞ്ഞു; മുൻ ട്രസ്റ്റി നല്ല ഫിറ്റായിരുന്നു.
ഞാനും കുറച്ചു കഴിച്ചിരുന്നു; സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു; വഴിയിൽ റോഡ് സൈഡിലെ ഏതോ ഒരു വീട്ടിൽ എന്തോ അത്യാവശ്യം പറഞ്ഞു ഉടനെ വരാം , മോനിവിടിരിക്കെന്ന് പറഞ്ഞു അങ്ങേര് മുങ്ങി; എന്നെ ഇരുത്തിയ സ്ഥലം അത്ര പന്തിയല്ലായിരുന്നു; ആ വിവരം എനിക്ക് അറിയുകയുമില്ല.
One Response