കാമവും മോഹവും
ഒരു തൊഴില് വശപെട്ടിരുന്നതിനാൽ അലയേണ്ടി വന്നില്ല… എന്റെ ഈ സ്വകാര്യ രഹസ്യം ഭാര്യ കൂടാതെ അറിയുന്നത് ഇപ്പൊ അപ്പൂ.. നിയും.
വീട്ടുകാര് എത്ര നിർബന്ധിച്ചിട്ടും ഓരോ വിവാഹത്തിൽനിന്നും ഞാൻ മന:പൂർവ്വം ഒഴിവായിക്കൊണ്ടിരുന്നു… ആരോടും യഥാർത്ഥ കാര്യം പറഞ്ഞില്ല.. ആ ഒറ്റ കാര്യത്തിൽ അമ്മയും സഹോദരങ്ങളും പിണങ്ങി. അതൊന്നും കാര്യമാക്കാതെ 45 വയസ്സ് വരെ പിടിച്ചുനിന്നു.
അവസാനം ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ പകുതി പ്രായം പോലുമില്ലാതിരുന്ന കലയെ വിവാഹം കഴിക്കേണ്ടിവന്നു.
കലയുടെ അച്ഛൻ ഒരു ഹോമിയോ വൈദ്യരായിരുന്നു. അദ്ദേഹം മരിച്ചു കഴിഞ്ഞു ഇവര് അമ്മയും മോളും വളരെ ബുദ്ധിമുട്ടിലായിരുന്നു.. ബന്ധുക്കൾ അവസരം മുതലാക്കി സ്വത്തു തട്ടാനായിരുന്നു തക്കം പാർത്തത്…
ആകെ വല്ലാത്ത അവസ്ഥയിൽ കഴിയു മ്പോളാണ് ആ വാർത്ത അറിഞ്ഞ അമ്മ ഇടിവെട്ടേറ്റത് പോലായത്..
കലക്ക് സ്നേഹപൂർവ്വം സുഹൃത്ത് സമ്മാനിച്ച അമൂല്യ നിധി അടിവയറ്റിൽ വളരുന്നു…
വിവരം അറിഞ്ഞ കൂട്ടുകാരൻ സമയം കളയാതെ നാട്ടിൽനിന്നും മുങ്ങി…
നിരാലംബരായ അമ്മയും മോളും ആത്മഹത്യക്ക് ശ്രമിച്ചു, പരാജയപെട്ടു..
ആ അവസ്ഥയിൽ സഹായത്തിനെത്തിയ വിശ്വസ്തനായ ആശാൻ അവരിൽ നിന്നും ആ രഹസ്യം അറിഞ്ഞു,
ആ കുടുംബത്തിന്റെ മാനം കാക്കാൻ മറ്റൊരാള് വിവരമരിയാതെ കലയെ വിവാഹം കഴിക്കുവാൻ തയാറായത്… അവരോട് കല്യാണത്തിന് മുൻപ് എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നു. അവള് അതെല്ലാം സഹിച്ചു ആശാനോടൊത്ത് ജീവിക്കാൻ തയാറായി, അങ്ങനെ അവളും അമ്മയും ആശാന്റെ സംരക്ഷണത്തിലായി..