കാമവും മോഹവും
കട പൂട്ടി പോകുമ്പോൾ ആശാൻ എന്നേം കൂട്ടിയിരുന്നു.. ഷാപ്പ് വരെ ആശാൻ എന്നെ ലോഡ് വച്ചു ചവിട്ടും.. ഷാപ്പില് നിന്നും വീട് വരെ ഞാൻ ആശാനെ ലോടെടുക്കും.
ആശാൻ കള്ള് കുടിക്കുമ്പോൾ എനിക്കൊരു കപ്പേം കറീം ഫ്രീ…
കള്ള് ഷാപ്പില് നിന്നും വീട്ടിലേക്ക് നാല് കിലോമീറ്റർ കാണും. ആ യാത്രാ വളരെ സ്ളോയിൽ മതിയെന്നാണ് ആശാന്റെ ആഗ്രഹം…
ചില നല്ല മൂഡുള്ള സമയത്ത് എന്നേട് ആശാൻ സ്വന്തം മനസ്സ് തുറക്കാറുണ്ട്…
അങ്ങനെ പുള്ളി യുദ്ധകാല വീരഗാഥകൾ പറഞ്ഞ കൂട്ടത്തിൽ പണ്ട് സഞ്ജയ് ഗാന്ധി വടക്കേ ഇന്ത്യയിൽ നടപ്പാക്കിയ നിർബന്ധിത വന്ധ്യം കരണത്തെക്കുറിച്ചും പറഞ്ഞു.…
ആശാനും ആ ദുഷ്ടന്റെ കെണിയിൽ പെട്ടുപോയ ഹതഭാഗ്യരിൽ ഒരുവനായ കാര്യവും പറഞ്ഞു.
നിമോണിയ പിടിപെട്ടു ബോധമില്ലാതെ മിലിട്ടറി ഹോസ്പിറ്റലിൽ ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജ്ജായി പോരുമ്പോഴും തനിക്ക് സംഭവിച്ച ദുരന്തം അറിഞ്ഞിരുന്നില്ല..
അറിഞ്ഞപ്പോൾ ബഹളമായി. ഡോക്ടര്‍ക്ക് എതിരെ മിലിട്ടറി കോടതിയിൽ കേസ് ഫയല്‍ ചെയ്തു… ആ ധാരുണ അവസ്ഥ മാറ്റിയെടുക്കാൻ മറ്റൊരു ശസ്ത്രക്രീയ നടത്തി, അതും പരാജയപെട്ടു..
മേലെ പിടിപാടുള്ളവർ കുറച്ചു കാശ് വച്ചു നീട്ടി സ്വാധീനിക്കാൻ ശ്രമിച്ചു….
പച്ച നോട്ടുകൾ മേജർ ജനറലിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. പെട്ടിയുമെടുത്ത് മിലിട്ടറി ബരക്കിനോട് വിടപറഞ്ഞു പടിയിറങ്ങിയതാ..