മഹാധനികനായിരുന്ന കാസിം അങ്ങനെ തെരുവിലേക്ക്, ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ആരുടെയെങ്കിലും മുന്നിൽ കൈനീട്ടേണ്ട അവസ്ഥ.
നാണക്കേട് കൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കാനാകാതെ കാസിം നാട് വിട്ടു.
അങ്ങനെയുള്ള ഒരു യാത്രയിൽ അയാൾ ഉപ്പയുടെ ഒരു സുഹൃത്തിനെ കണ്ടു മുട്ടി.
പഴയ സുഹൃത്തിന്റെ മകന്റെ ദയനീയമായ അവസ്ഥയിൽ വിഷമം തോന്നിയ അയാൾ തനിക്കൊപ്പം ചൈനയിലേക്ക് കച്ചവടത്തിനായി കാസിമിനെ ക്ഷണിച്ചു.
അങ്ങനെ യാത്രയ്ക്കായി ഒരുങ്ങുമ്പോഴാണ് ഒരിക്കൽ കൂടി ആമിനയെ ഒന്ന് കാണണമെന്ന് കാസിമിന് തോന്നിയത് .
വെറും കയ്യോടെ ആമിനയുടെ കൊട്ടാര വാതിലിനു മുന്നിൽ, കാവൽക്കാരോട് ഒരു പാട് കെഞ്ചിയപ്പോൾ അവർ ആമിനയെ വിവരമറിയിച്ചു.
അവളുടെ അനുവാദത്തോടെ കാസിം അകത്തേക്ക് നടന്നു..
”ഒരിക്കൽ ഈ കൊട്ടാരത്തോളം പോന്ന സ്വർണക്കൂന നിനക്കായി ഞാൻ കൊണ്ട് വന്നിട്ടുണ്ട്, ഇപ്പോൾ ഒരു നാണയം പോലും നിനക്ക് തരാനില്ല. ഞാനീ നാട് വിടുകയാണ്, എന്റെ ഒരു ആഗ്രഹം നീ കനിവ് തോന്നി സാധിച്ചു തരണം . ഒറ്റത്തവണ കൂടി നീ എനിക്കായി നിന്റെ കിടപ്പറ വാതിൽ തുറന്നുതരണം”
ഒന്ന് ചിന്തിച്ചശേഷം ആമിന അയാളെ കിടപ്പറയിലേക്ക് ക്ഷണിച്ചു.
ഇന്ന് രാത്രി സുൽത്താനുള്ളതാ വേഗം ആഗ്രഹം സാധിച്ചോളു..
അവൾ തന്റെ മേലുടുപ്പുകൾ അഴിച്ചു കളഞ്ഞു. ദൈവം എല്ലാ സൗന്ദര്യവും ഒരുമിച്ചു ചേർത്ത് വച്ച മേനിയഴക് !!
One Response
Exactly