കാസിം അങ്ങനെയായിരുന്നു. അയാൾക്കൊന്നു തലോടാൻ നിന്ന് കൊടുത്താൽ പ്പോലും കൂടെയുള്ള പരിചാരകന്റെ കൈവശം എപ്പോഴുമുള്ള സഞ്ചിയിൽനിന്ന് കയ്യിട്ടു കിട്ടുന്ന സ്വർണ നാണയങ്ങൾ എത്രയോ അതായിരുന്നു അവൾക്കുള്ള പ്രതിഫലം.
കടം കയറി തുടങ്ങിയ പ്രഭുക്കളും എന്തിന് ചെറുരാജാക്കന്മാർവരെ അന്തപ്പുര റാണികളെയും പെൺമക്കളെയും അയാൾക്കായി കാഴ്ച വച്ചു.
അതിന് അഭിമാനം സമ്മതിക്കാത്തവർ വിവാഹാലോചനകളുമായി ദൂതന്മാരെ അയച്ചു.
പക്ഷെ ഒരു പെണ്ണിൽ കെട്ടിയിടപ്പെടാൻ താല്പര്യമില്ലാതിരുന്ന കാസിം അതിനൊന്നും ചെവികൊടുത്തില്ല.
അങ്ങനെയിരിക്കെയാണ് അതിസുന്ദരിയായ ആമിനയെന്ന വേശ്യയെ കാസിം കണ്ടുമുട്ടുന്നത്.
വലിയ രാജാക്കന്മാർക്ക് മാത്രം പ്രാപ്യമായിരുന്ന അവളുടെ കിടക്കറ പിന്നെ കാസിമിന് സ്വന്തമായി.
മറ്റു സ്ത്രീകളെ അയാൾ മറന്നു.
പൂർണ നഗ്നയാക്കിയ ആമിനയുടെ ശരീരവടിവുകളിൽ കയ്യോടിച്ചു അയാൾ ദിവസങ്ങൾ കഴിച്ചു.
സ്വർണ നാണയങ്ങൾ ആ നഗ്ന സുന്ദരിക്ക് ചുറ്റും ചൊരിയപ്പെട്ടു.
കാലം കടന്നുപോയി. ആമിനയെന്ന സുര സുന്ദരിയിൽ അഭിരമിച്ചു കഴിഞ്ഞ കാസിമിന് തന്റെ കണക്കില്ലാത്ത സ്വത്തും പതിനാലു കപ്പലുകളും മാഞ്ഞു പോകുന്നത് അറിയാൻ കഴിഞ്ഞില്ല..
സ്വർണ നാണയങ്ങളുടെ സഞ്ചി ഒഴിഞ്ഞതോടെ ആമിനയുടെ കിടപ്പറ വാതിൽ അയാൾക്ക്‌മുന്നിലടഞ്ഞു.
One Response
Exactly