കാമം മൂത്താൽ
ഡ്രസ്സെടുക്കാൻ പോയപ്പോൾ അവരോടൊപ്പം മൂർത്തി എന്നെയും കൂടെ കൂട്ടി.
ഫാഷൻ സ്റ്റോറിലെ വെളളിവെളിച്ചത്തിൽ പൂജ ചുരിദാറുകൾ സെലക്ട് ചെയ്യുമ്പോൾ മൂർത്തി എന്നോട് മനസ്സു തുറന്നു,
“മച്ചാ ഇത്രപെട്ടന്ന് ഒരു കല്യാണം ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല.. ഞാൻ കെട്ടിയില്ലെങ്കിൽ ചത്തുകളയും എന്നുളള പൂജയുടെ പിടിവാശി കാരണമാ ഇങ്ങനെയൊക്കെ ആയിതീർന്നത്,
എന്റെ മാമന്റെ മോളാണ് പൂജ. എല്ലാവരുടേയും കണ്ണിലുണ്ണിയായ കുസൃതിക്കുടുക്ക. പണ്ടു മുതൽ ഞാനെന്നുവെച്ചാ അവൾക്ക് ജീവനാ..
കോളേജില് ഫസ്റ്റ് ഇയറ് പഠിക്കുന്ന കൊച്ചാണ് മച്ചാ അവൾ.
പ്രായപൂർത്തിയായ നാൾ മുതൽ പൂജ 18 വയസ്സാകുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ , അവളെ കല്യാണം കഴിക്കാൻ.
പക്ഷേ ഈയിടെ, അഗ്രഹാരത്തിൽ തന്നെയുളള ഒരു ഡോക്ടർ പയ്യനുമായി പൂജയുടെ കല്യാണം നടത്താൻ എല്ലാവരും കൂടി തീരുമാനിച്ചു..
ഹ്മ്.. ഒന്നു നിശ്വസിച്ചുകൊണ്ട് മൂർത്തി തുടർന്നു, ഇവളെ കെട്ടിക്കൊണ്ട് ചെന്നതോടെ അഗ്രഹാരത്തിർ നിന്ന് ഞങ്ങളെ പിടിച്ച് പുറത്താക്കി. സംഭവാമി യുഗേ യുഗേ..
ഈ സമയം പൂജ ഓരോ ചുരിദാറുമെടുത്ത് ദേഹത്തേക്ക് വെച്ച് മൂർത്തിയെ കാണിച്ചുകൊണ്ടിരുന്നു, എങ്ങനെയുണ്ടെന്ന മുഖഭാവത്തിൽ. “കുസൃതിയാണെങ്കിലും ആളൊര് ശുദ്ധ പാവമാണ് മച്ചാ” എന്ന് പറഞ്ഞ് മൂർത്തി അവളുടെ അടുത്തേക്ക് നടന്നു…
One Response