കാമം മൂത്താൽ
താമസം അവന്റെ കൂടെ വാടക വീട്ടിൽ. ഒരു ചെറിയ 2 ബെഡ്റൂം വാർക്ക വീട്. തെണ്ടി ക്കുത്തുപാളയെടുത്ത എനിക്ക് ആ ജോലി ധാരാളമായിരുന്നു. കുക്കിങ്ങും അവന്റെ വക.
പഠിച്ചിരുന്ന കാലത്ത് ബിസ്കറ്റ് ആയിരുന്ന അവനുമായി വലിയ കമ്പനി ഇല്ലായിരുന്നെങ്കിലും അന്നും അത്യാവശ്യം അവന്റെ പോക്കറ്റ് മണി ചോർത്താറുണ്ടായിരുന്നു ഞങ്ങൾ.
അങ്ങനെ ചെന്നെയിലെ ചുട്ടുപഴുത്ത ദിവസങ്ങൾ ഓരോന്നായ് കൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു. ശുദ്ധനും വെറും പാവവുമായ സച്ചിൻമൂർത്തിയെ, മനപ്പൂർവ്വം അല്ലെങ്കിലും, പിഴിഞ്ഞ് ഞാൻ ജീവിതം തളളി നീക്കി.
മാസാമാസം പാലക്കാടുളള അവന്റെ അഗ്രഹാരത്തിൽ പോയിവരാറുളള മൂർത്തിയെ ഒരിക്കൽ പതിവിനുവിപരീതമായി മൂന്ന് ദിവസത്തിനു ശേഷവും കണ്ടില്ല. പുറകേ അവന്റെ ഫോൺ വന്നു.
“ഡാ മച്ചാ ഒരു സർപ്രൈസ് ഉണ്ട്”
“മ് എന്താ നിന്നെ അഗ്രഹാരത്തിൽ നിന്ന് പടിയടച്ച് പിണ്ഡം വെച്ചാ?”
ഞാൻ തമാശയ്ക്കു ചോദിച്ചു.
“സൂപ്പർ മച്ചാ യൂ ആർ എ ജീനിയസ്. എങ്ങനെ മനസ്സിലായെടാ നിനക്ക്?”
“മോനേ മൂർത്തി അത് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.. കാരണം നീ കുട്ടിയാണ്”
ലാലേട്ടന്റെ ഡയലോഗടിച്ച് ഞാൻ വെയിറ്റിട്ടു.
“ഡാനി മച്ചാ ഞാൻ നാളെ ഉച്ചയോടെ അവിടെയെത്തും ഉച്ചകഴിഞ്ഞ് നീ ലീവെടുത്തോ. കമ്പനിയിൽ ഞാൻ വിളിച്ചു പറഞ്ഞോളാം. വേറെയൊരു സർപ്രൈസ് കൂടിയുണ്ട് മച്ചാ ഇപ്പോ നീ ഫോൺ വെച്ചോ നാളെ പാക്കലാം”
One Response