കാമം മൂത്താൽ
“നീ വിളിച്ച കാര്യം പറയെടീ”
“നാളെ കണ്ണനെ എഴുത്തിന് ഇരുത്തുകയാണ്. ഡാനി വരണം”
“ഏത് കണ്ണൻ?”
“എന്റെ മോൻ അദ്വൈത്. അവന്റെ വിളിപ്പേരാണ് കണ്ണൻ. ഡാനി ഇപ്പോഴും കൊച്ചിയിൽ തന്നെയല്ലേ! സച്ചിയേട്ടനും ഡാനിയെ കണ്ട് സംസാരിക്കണമെന്നുണ്ട്. പക്ഷേ ഫോൺ വിളിക്കാനൊരു മടി. നേരിട്ട് ഒന്ന് സംസാരിക്കണമെന്നാ പറയുന്നത്.”
“ഉം”
“അപ്പോ ഡാനി രാവിലെ 8 മണിക്ക് മുമ്പെത്തണം. പാലക്കാട് ആണെട്ടോ ഞങ്ങളിപ്പോൾ. ഗീതേടത്തിയുടെ വീട്ടിൽ”
“ശരി ഞാൻ വരാം”
“മ്.. അടിച്ച് ഫിറ്റായി ഉറങ്ങി പോയേക്കരുതേ”
എന്ന് പറഞ്ഞ് പൂജ ഫോൺ കട്ട് ചെയ്തു.
അത് കേട്ടതും എന്റെ തലച്ചോറിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നി. തലയിൽ അമർത്തി പിടിച്ച് ഞാൻ അലറി… ഹാ…..
“പോകണം” “പോയി മൂർത്തിയെ കാണണം”
മനസ്സിലുരുവിട്ട് കൊണ്ട് ഞാൻ വീട്ടിലെത്തി.
ഷവറിനടിയിൽ നിന്ന എന്റെ തലയിലൂടെ വെളളം ഒലിച്ചിറങ്ങിയതോടൊപ്പം ഓർമ്മകൾ പിന്നോട്ടോടി.
കൈയ്യിലിരിപ്പും അലസതയും മൂലം ചിന്നഭിന്നമായിപ്പോയ കോളേജ് പഠനത്തിന്റെ ബാക്കിപത്രമായ ഒരു ലോഡ് സപ്ളികളുമായ് ഞാൻ ചെന്നെയ്ക്ക് കളളവണ്ടികയറിയത് അഞ്ചു വർഷം മുൻപ്.
നാട്ടിലിനിയും നിൽക്കാൻ വയ്യ. അവിടെ എന്റെ കോളേജ് ബഡ്ഡി മൂർത്തി ഒരു ചെറിയ ജോലി റെഡിയാക്കിയിട്ട് വിളിച്ചതാണ് എന്നെ.
അവൻ ജോലി ചെയ്യുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ അതായിരുന്നു എന്റെ പോസ്റ്റ്.
അവൻ അവിടെ എൻജിനീയറും.
One Response