കാമദേവനും രതീദേവിയും
സത്യം പറയാല്ലോ ഞങ്ങൾ രണ്ടുപേരും ഇടിവെട്ടാണ്.. ഒന്നിന് ഒന്ന് മിച്ചം..
കോട്ട് ആണ് ഞാൻ ധരിച്ചത്.
അവൾ ലഹങ്കയും.
വരുന്ന കസിൻ പിള്ളാരും പെൺപിള്ളാരുമെല്ലാം എന്നെ നോക്കുണ്ട്. അതിന്റെ എല്ലാം എനിക്ക് കിട്ടുന്നുമുണ്ട് !!
അവളുടെ നുള്ളൻ കൊണ്ട് കൈകയിൽ തൊലി വല്ലോം ഉണ്ടോ ആവോ !!
ആൾക്കൂട്ടത്തിൽ ഒരു പരിചയ മുഖം.
ദേ.. എലിസബത്ത്..
ഞാൻ നോക്കിയിടത്തോട്ട് അവളും നോക്കി.
നല്ല സിൽക്ക് സാരിയിൽ അടിപൊളി ചരക്കായിട്ടുണ്ട്.
വയർ എല്ലാം പബ്ലിക് ആണല്ലോ !!
എന്റെ നോട്ടം അവളുടെ വയറിലാണെന്ന് അറിഞ്ഞ ഗൗരി എനിക്കിട്ട് ഒരു ചവിട്ടും കണ്ണുരുട്ടും.
ഞാൻ പെട്ടെന്ന് നോട്ടം മാറ്റി.
അവര് ഞങ്ങളുടെ അടുത്തേക് വരുന്നു.
ഗൗരി അവളെ നോക്കി ഇഷ്ടപ്പെടാത്ത രീതിയിൽ നിൽക്കുന്നുണ്ടെങ്കിലും മുഖത്തൊരു ഫിറ്റ് ചെയ്ത ചിരിയുണ്ട്.
ഹലോ… എന്റെ ചെറുക്കനെ തട്ടി എടുത്ത് അല്ലെ….
ഞങ്ങളോടായ് പറഞ്ഞു.
ഞാൻ ഞെട്ടി അവരെ നോക്കിയപ്പോ എന്റെ കവിളിൽ ഒന്ന് തൊട്ട് ചിരിച്ചു കാണിച്ചു.
എന്തോപോലെ കാലിൽ ഒരു പെരുപ്പ്.
നോക്കിയപ്പോ എന്റെ കാല് അവളുടെ കാലിന്റ അടിയിൽ കിടന്നു വീർപ്പു മുട്ടുന്നു.
എന്നെ തൊടുന്നത് അവൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് ആ മുഖത്തുണ്ട്..
മാഡം എങ്ങനെ അറിഞ്ഞു….
അറിയാനുള്ള ആകാംഷകൊണ്ട് ഞാൻ ചോദിച്ചു !