കാമദേവനും രതീദേവിയും
ഞാൻ എന്താ എന്ന് ചോദിച്ചു
അവൾ എന്റെ നേരെ
വന്നു എന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി .
നീയും ആ എലിസബത്തും തമ്മിൽ എന്താടാ ഏട്ടൻ പട്ടി ബന്ധം ?
പെണ്ണ് നിന്ന് തുള്ളുവാണ് !!
:നീ കരുതുന്നപോലെ ഒന്നുമില്ല അവൾക്ക് എന്നെ ഒരു നോട്ടമുണ്ട്. എന്നല്ലാതെ വേറെ ഒന്നുമില്ലടി. സത്യം !!
നീ എങ്ങനെ അറിഞ്ഞു..?
:നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിയുണ്ടായിരുന്നു.
നിങ്ങൾ ഷോപ്പിങ്ങിന് പോയതും സിനിമയ്ക്ക് പോകുന്നതും എല്ലാം.
ദേ ഇനി അതിനോട് മിണ്ടിയാൽ നിന്നേം കൊന്നു ഞാനും ചാകും. കേട്ടലോ….
അതും പറഞ്ഞു വയറ്റിൽ ഒരു കുത്തും..
പിന്നെ എന്തോ ആലോചിച്ചെന്ന
പോലെ എന്റെ നെഞ്ചിൽ ഒരു കടി.
എന്റെ കണ്ണ് നിറഞ്ഞുപോയി !!
പിന്നെ., ഈ ബോഡി കാണിച്ചു പെൺപിള്ളേരുടെ അടുത്തോട്ടു പോയാലാണ്ടല്ലോ..
എല്ലാത്തിന്റ നോട്ടം നെഞ്ചത്തോട്ടാ… !!
നീ എനിക്ക് ഒരു പർദ്ദ വാങ്ങിച്ചത് താ. അതിട്ടോണ്ട് നടക്കാം ഞാൻ.. പോരെ…
അതൊക്കെ ഞാൻ തീരുമാനിച്ചോളാം, അങ്ങനെ ആരും നോക്കുന്നത് എനിക്കിഷ്ടമല്ല.
പണ്ടും എന്തെങ്കിലും ഫങ്ക്ഷനൊക്കെ വരുമ്പോ ഓരോരുത്തിമാരുടെ നോട്ടം കാണണം.. എനിക്ക് ഇരച്ചു വരും.
അതിനൊരുങ്ങി ഇളിച്ചുകാണിക്കാൻ വേറെ ഒരുത്തനും !!
ഇവൾ ഇതൊക്കെ ഇപ്പോ പറയുന്നതെന്താ..
പിന്നെ ഓരോന്നൊക്കെ പറഞ്ഞ്.. ഫ്രഷ് ആയി റിസപ്ക്ഷൻ നടക്കുന്നിടത്തേക്ക് പോയി.